ഛണ്ഡിഖഡ്: ട്വന്‍റി 20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചാബില്‍, കശ്‌മീര്‍ വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. സംഗ്രൂരിലെ ഭായി ഗുരുദാസ് കോളജിലാണ് മര്‍ദനം നടന്നതെന്നാണ് ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചത്.
ALSO READ: ഐഎസ്‌ഐഎസ് റിക്രൂട്ട്‌മെന്‍റ് കേസ്; ബെംഗളൂരു സ്വദേശി അറസ്റ്റിൽ
ഇന്ത്യന്‍ ടീം പരാജയപ്പെട്ടതോടെ യു.പിയിൽ നിന്നും ബിഹാറിൽ നിന്നുമുള്ള വിദ്യാർഥികൾ ഹോസ്റ്റല്‍ റൂമുകളില്‍ ആയുധങ്ങളുമായി ഇരച്ചെത്തുകയും തുടര്‍ന്ന് പൊതിരെ തല്ലുകയുമായിരുന്നു. പുറമെ, റൂമിലുണ്ടായിരുന്ന സാധന സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്‌തു. എന്നാല്‍, ഇതുസംബന്ധിച്ച് പൊലീസ് ഔദ്യോഗിക പ്രസ്‌താവനകള്‍ പുറത്തുവിട്ടിട്ടില്ല. വീഡിയോയുടെ ആധികാരികതയെക്കുറിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.