ETV Bharat / bharat

AIADMK BJP clash | ജയലളിതയ്‌ക്കെതിരായ പരാമർശം: സഖ്യത്തെക്കുറിച്ച് പുനർവിചിന്തനം ചെയ്യും, ബിജെപി അധ്യക്ഷനെതിരെ ആഞ്ഞടിച്ച് എഐഎഡിഎംകെ - കെ അണ്ണാമലൈ

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി നേതാവ് കെ അണ്ണാമലൈക്കെതിരെ രൂക്ഷ വിമർശനം നടത്തി എഐഎഡിഎംകെ

AIADMK  BJP  AIADMK and Tamil Nadu BJP  K Palaniswami  BJP chief K Annamalai  K Annamalai controversy  J Jayalalithaa  clash between AIADMK BJP  ജെ ജയലളിത  ജെ ജയലളിതക്കെതിരായ പരാമർശം  എഐഎഡിഎംകെ  ബിജെപി  കെ അണ്ണാമലൈ  കെ പളനിസ്വാമി
എഐഎഡിഎംകെ
author img

By

Published : Jun 13, 2023, 7:30 PM IST

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയ്‌ക്കെതിരെ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ നടത്തിയ പരാമർശത്തെ തുടർന്ന് ബിജെപിയും സഖ്യകക്ഷിയായ എഐഎഡിഎംകെയും (AIADMK) തമ്മിലുള്ള ബന്ധം വഷളാകുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിത ശിക്ഷിക്കപ്പെട്ടതാണെന്ന തരത്തിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നടത്തിയ പരാമർശമാണ് നിലവിൽ ഇരു പാർട്ടികൾക്കുമിടയിൽ തലവേദനയാകുന്നത്. അണ്ണാമലൈ ഗൂഢലക്ഷ്യത്തോടെയാണ്, അന്തരിച്ച എഐഎഡിഎംകെ നേതാവായ ജയലളിതയെ അപകീർത്തിപ്പെടുത്തിയതെന്ന് വിഷയത്തിൽ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ കെ പളനിസ്വാമി ആഞ്ഞടിച്ചു.

അണ്ണാമലൈക്കെതിരെ പ്രമേയം പാസാക്കി: അണ്ണാമലൈയുടെ പരാമർശം നിരുത്തരവാദപരവും രാഷ്‌ട്രീയ പരിചയവും പക്വതയും ഇല്ലാത്തതാണെന്ന് പളനിസ്വാമി കുറ്റപ്പെടുത്തി. വിപ്ലവ നേതാവായ ജയലളിതയുടെ സൽപ്പേര് മനപൂർവ്വം അപകീർത്തിപ്പെടുത്തിയതിന് ബിജെപി അധ്യക്ഷനെതിരെ പാർട്ടി ജില്ല സെക്രട്ടറിമാർ പ്രമേയം പാസാക്കിയതായും മുൻ മുഖ്യമന്ത്രിയായിരുന്ന പളനിസ്വാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആദ്യമായാണ് എഐഎഡിഎംകെ അണ്ണാമലൈയെ ഇത്തരത്തിൽ രൂക്ഷമായ ഭാഷയിൽ അപലപിക്കുകയും ബിജെപി നേതാവിനെതിരെ പ്രമേയം പാസാക്കുകയും ചെയ്യുന്നത്.

കൂടാതെ അണ്ണാമലൈയുടെ പരമർശത്തിൽ പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും രോഷാകുലരാണ്. ജയലളിതയോട് ആദരവും ബഹുമാനവും ഉള്ളവരാണ് എബി വാജ്‌പേയി, എൽകെ അദ്വാനി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ ബിജെപി മുതിർന്ന നേതാക്കളുൾപ്പടെ വിവിധ സംസ്ഥാനങ്ങളിലെ ദേശീയ നേതാക്കളെന്നും പളനിസ്വാമി പ്രമേയത്തിലൂടെ പറഞ്ഞു. 20 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സംസ്ഥാന നിയമസഭയിൽ നാല് എംഎൽമാരുള്ള ബിജെപിയുടെ പ്രാതിനിധ്യം ഉറപ്പാക്കിയത് പ്രതിപക്ഷ നേതാവായ കെ പളനിസ്വാമിയാണെന്നും പ്രമേയത്തിൽ പറയുന്നുണ്ട്.

also read : എഐഎഡിഎംകെയിലെ ഏക നേതൃത്വം ഊട്ടിഉറപ്പിച്ച് സുപ്രീംകോടതി വിധി ; ഇപിഎസ് ഇനി പാര്‍ട്ടിയിലെ മൂടിചൂടാമന്നന്‍

സഖ്യത്തെ കുറിച്ച് പുനർവിചിന്തനം ചെയ്യും : അതേസമയം സഖ്യകക്ഷിയായിരുന്നിട്ടും പാർട്ടി നേതാവിനെ വിമർശിച്ച അണ്ണാമലൈയുടെ പ്രവൃത്തിയെ മുൻ മന്ത്രി ഡി ജയകുമാറും ചോദ്യം ചെയ്‌തു. വിഷയത്തെ തുടർന്ന് ബിജെപിയുമായുള്ള സഖ്യത്തെ കുറിച്ച് പുനർവിചിന്തനം ചെയ്യുമെന്നും എഐഎഡിഎംകെ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ജയലളിതയെക്കുറിച്ചുള്ള അണ്ണാമലൈയുടെ പരാമർശം അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ പക്വതയില്ലായ്‌മയാണ് കാണിക്കുന്നതെന്ന് എഐഎഡിഎംകെ നേതാവ് ഒ പനീർസെൽവവും ബിജെപി അധ്യക്ഷനെ പരിഹസിച്ചിരുന്നു.

വിവാദ പരാമർശമായ കേസ്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 1996 ഡിസംബറിൽ ജയലളിതയുടെ ചെന്നൈ നഗരത്തിലുള്ള വസതിയിൽ തമിഴ്‌നാട് അഴിമതി വിരുദ്ധ ബ്യൂറോയിലേയും ഇന്‍റലിജൻസ് ബ്യൂറോയിലേയും ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തുകയും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്‌തുക്കൾ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. ഇതേത്തുടർന്ന് 2014 സെപ്‌റ്റംബറിൽ ബെംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതയ്‌ക്ക് നാല് വർഷം തടവ് ശിക്ഷയും 100 കോടി രൂപ പിഴയും വിധിച്ചിരുന്നു.

also read : അനധികൃത സ്വത്ത് സമ്പാദനം: ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത വസ്‌തുക്കള്‍ ക്രമീകരിക്കുന്നതിന് പ്രോസിക്യൂട്ടറെ നിയമിച്ച് കര്‍ണാടക

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.