ETV Bharat / bharat

'ദേവഗൗഡയെ പുറത്താക്കിയെന്ന്'; സികെ നാണു, ജെഡിഎസ് പുതിയ ദേശീയ അധ്യക്ഷൻ - Deve Gowda

JDS National President: ജെഡിഎസ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി സികെ നാണുവിനെ തെരഞ്ഞെടുത്തു. തീരുമാനം കടുകൊണ്ടഹള്ളിയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍. നേരത്തെ സികെ നാണുവിനെയും സിഎം ഇബ്രാഹീമിനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി എച്ച് ഡി ദേവഗൗഡ പ്രഖ്യാപിച്ചിരുന്നു.

JDS Removed Deve Gowda From National President  JDS  CK Nanu Selected New National President Of JDS  JDS Karnataka  എച്ച്‌ഡി ദേവഗൗഡ  സികെ നാണു  സിഎം ഇബ്രാഹീം  ജെഡിഎസ് ദേശീയ അധ്യക്ഷന്‍  ജെഡിഎസ്  തെലങ്കാന ജെഡിഎസ് പ്രസിഡന്‍റ് സൂരി  തെലങ്കാന ജെഡിഎസ്  ജെഡിഎസ് ദേശീയ എക്‌സിക്യൂട്ടിവ് യോഗം  JDS National President CK Nanu  Deve Gowda  National President Of JDS
JD(S) Removed Deve Gowda From National President
author img

By ETV Bharat Kerala Team

Published : Dec 11, 2023, 7:04 PM IST

ബെംഗളൂരു: ജെഡിഎസ് ദേശീയ അധ്യക്ഷനായ എച്ച്ഡി ദേവഗൗഡയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സികെ നാണുവും സിഎം ഇബ്രാഹിമും ഉള്‍പ്പെടുന്ന വിമത വിഭാഗം. പാര്‍ട്ടിയുടെ പുതിയ ദേശീയ അധ്യക്ഷനായി സികെ നാണുവിനെ തെരഞ്ഞടുത്തതായും വിമത വിഭാഗത്തിന്‍റെ അറിയിപ്പ്. പാര്‍ട്ടി സമാന്തര യോഗം വിളിച്ചതിന് ദേശീയ വൈസ് പ്രസിഡന്‍റായിരുന്ന സി കെ നാണുവിനെയും സംസ്ഥാന അധ്യക്ഷനായ സിഎം ഇബ്രാഹിമിനെയും കഴിഞ്ഞ ദിവസം പുറത്താക്കിയതായി എച്ച്ഡി ദേവഗൗഡ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ പുതിയ ദേശീയ അധ്യക്ഷനായി സികെ നാണുവിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപനം വന്നത് (CK Nanu Selected JD(S) National President).

സിഎം ഇബ്രാഹിമിന്‍റെ നേതൃത്വത്തില്‍ കടുകൊണ്ടഹള്ളിയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് ദേശീയ അധ്യക്ഷനായി സികെ നാണുവിനെ തെരഞ്ഞെടുത്തത്. യോഗത്തിൽ തെലങ്കാന ജെഡിഎസ് പ്രസിഡന്‍റ് സൂരി ഒറ്റവരി പ്രമേയം വായിച്ചു. കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട ഇരുവരുടെയും നേതൃത്വത്തിലാണ് ഇന്ന് (ഡിസംബര്‍ 11) യോഗം ചേര്‍ന്നത് (JDS National President CK Nanu).

ഡിസംബര്‍ 9ന് ബെംഗളൂരുവില്‍ ജെഡിഎസ് ദേശീയ എക്‌സിക്യൂട്ടിവ് യോഗം ചേര്‍ന്നിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സികെ നാണുവിനെയും സിഎം ഇബ്രാഹിമിനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി പാര്‍ട്ടി ദേശീയ അധ്യക്ഷനായ എച്ച്ഡി‌ ദേവഗൗഡ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്നത് (CM Ibrahim and CK Nanu).

ഇന്ത്യ മുന്നണിക്ക് പിന്തുണ: സികെ നാണുവിനെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെ യോഗത്തില്‍ സംസാരിച്ച സിഎം ഇബ്രാഹിം തങ്ങള്‍ ഇന്ത്യ മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. 'ഇവിടെ എന്‍ഡിഎയും ഇന്ത്യ മുന്നണിയുമുണ്ട്. തങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കും (NDA And INDIA). ജെഡിഎസ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനെ മാറ്റിയത് തന്‍റെ തീരുമാനമല്ല. മറിച്ച് ഇത് പാര്‍ട്ടി ദേശീയ കൗണ്‍സിലിന്‍റെ തിരുമാനമാണെന്നും' അദ്ദേഹം പറഞ്ഞു. ജയപ്രകാശ്‌ നാരായണന്‍റെ പ്രത്യയ ശാസ്‌ത്രത്തില്‍ കെട്ടിപ്പടുത്തതാണ് ജനത പാര്‍ട്ടി. ഇനി മുഴുവന്‍ സംസ്ഥാനങ്ങളുടെയും ചുമതല സികെ നാണുവിനാണ്.

ജനുവരിയില്‍ ഹൂബ്ലിയില്‍ പാര്‍ട്ടിയുടെ മഹാസമ്മേളനം നടക്കും. മഹാസമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ക്ഷണിക്കും. കൂടാതെ അഖിലേഷ്‌ യാദവ്, നിതീഷ്‌ കുമാര്‍ എന്നിവരും പരിപാടിക്കെത്തും. തങ്ങള്‍ക്കൊപ്പം അഞ്ച് എംഎല്‍എമാരുണ്ട്. അവര്‍ സ്വന്തം പാര്‍ട്ടിക്ക് വേണ്ടി കുടുംബത്തെ ത്യജിച്ചവരാണ്. നിലവില്‍ അധ്യക്ഷനായ ദേവഗൗഡയെ മാറ്റി പകരം സികെ നാണുവിനെ തെരഞ്ഞെടുത്തു. ഇക്കാര്യങ്ങളെല്ലാം തങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ അറിയിക്കുകയും ചെയ്യുമെന്നും സിഎം ഇബ്രാഹിം പറഞ്ഞു.

മൂന്ന് മാസത്തിനുള്ളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പില്‍ എവിടെ മത്സരിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കും. സീറ്റ് വിഭജനം രാഹുല്‍ ഗാന്ധി, ലാലു പ്രസാദ് യാദവ്, നിതീഷ്‌ കുമാര്‍ എന്നിവരുമായി തീരുമാനിച്ചായിരിക്കും നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ജനങ്ങളില്‍ വിശ്വാസമുണ്ട്. തത്വങ്ങള്‍ക്കും നീതിക്കും അനുകൂലമായി പ്രവര്‍ത്തിക്കുന്ന ഞങ്ങളെ ജനങ്ങള്‍ പിന്തുണയ്‌ക്കുമെന്നാണ് വിശ്വാസമെന്നും ഇബ്രാഹിം പറഞ്ഞു (Congress Leader Rahul Gandhi).

ജെഡിഎസ് പാര്‍ട്ടിക്ക് ഇതൊരു ചരിത്ര ദിനമാണ്. മതേതര ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാത്ത ദേവഗൗഡയെ തങ്ങള്‍ അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും പുറത്താക്കി. തങ്ങള്‍ ഒരു പ്രത്യയ ശാസ്‌ത്രമുള്ള പാര്‍ട്ടിയാണ്. ജെഡിഎസ്‌ പാര്‍ട്ടി ചിഹ്നം തങ്ങള്‍ക്ക് നല്‍കണമെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് കത്ത് നല്‍കുമെന്നും ഇബ്രാഹിം പറഞ്ഞു (Election Commission).

പ്രതികരിച്ച് സികെ നാണു (CK Nanu's reaction): പാര്‍ട്ടിയുടെ പുതിയ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ യോഗത്തില്‍ സംസാരിച്ച് സികെ നാണു. 'ഞാന്‍ കഴിഞ്ഞ കുറെ നാളുകളായി ജനതാദള്‍ സെക്യുലറിലാണ്. ദേവഗൗഡക്കൊപ്പം നേരത്തെ നിരവധി യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. തനിക്ക് ലഭിച്ച ഈ അവസരത്തില്‍ ദേവഗൗഡയോട് ഏതാനും ചില ചോദ്യങ്ങള്‍ തനിക്ക് ചോദിക്കാനുണ്ട്. മതേതര ആശയങ്ങളില്‍ അധിഷ്‌ഠിതമായ ഒരു പാര്‍ട്ടിയാണ് ജെഡിഎസ്. മഹാത്മാഗാന്ധിയുടെ തത്വങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടിയാണ്. എന്നാല്‍ ഗാന്ധിജിയെ എതിര്‍ക്കുന്നവരുമായി ജെഡിഎസ് സഖ്യമുണ്ടാക്കുന്നത് ശരിയാണോയെന്നും' സികെ നാണു ചോദിച്ചു (Mahatma Gandhi).

യഥാര്‍ഥ ജെഡിഎസ് നമ്മുടേത് (Ours is real JDS): ഗാന്ധി തത്വങ്ങള്‍ കൈവിടാതെ അതേ മതേതര ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഞങ്ങള്‍ നയിക്കുന്ന പാര്‍ട്ടിയാണ് യഥാര്‍ഥ ജനതാദള്‍. മതേതര ആശയങ്ങളാണ് പാര്‍ട്ടിയുടെ ആത്മാവ്. ആര് എന്ത് പറഞ്ഞാലും ഞങ്ങള്‍ പാര്‍ട്ടിയെ മറ്റാര്‍ക്കും പണയം വയ്‌ക്കില്ല. അതിനുള്ള യാതൊരു അവസരവും നല്‍കില്ലെന്നും സികെ നാണു കൂട്ടിച്ചേര്‍ത്തു.

also read: സമാന്തര യോഗം വിളിച്ചതില്‍ നടപടി; സികെ നാണുവിനെയും സിഎം ഇബ്രാഹിമിനെയും പുറത്താക്കി ജെഡിഎസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.