ചിയാന്‍ വിക്രം - പാ രഞ്ജിത്ത് ചിത്രം (Chiyaan Vikram Pa Ranjith movie) 'തങ്കലാന്‍റെ' (Thangalaan) പുതിയ അപ്‌ഡേറ്റ് പുറത്ത്. 'തങ്കലാന്‍' ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയാണ് വിക്രം. ഇക്കാര്യം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
'തങ്കലാന്‍' ഡബ്ബിംഗ് ജോലികള്‍ പൂര്‍ത്തിയാക്കുകയാണെന്നും ടീസറില്‍ സംഭാഷണം ഇല്ലെന്നും കുറിച്ച് കൊണ്ടാണ് താരം എക്‌സില്‍ (ട്വിറ്ററില്‍) പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. സ്‌റ്റുഡിയോയില്‍ നിന്നുള്ള ചിത്രങ്ങളും വിക്രം (Chiyaan Vikram) പങ്കുവച്ചിട്ടുണ്ട്.
വന്‍ മേക്കോവറിലാണ് ചിത്രത്തില്‍ വിക്രം പ്രത്യക്ഷപ്പെടുന്നത്. വിക്രത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ മേക്കോവറുകളില്‍ ഒന്നുകൂടിയാണ് 'തങ്കലാനി'ലേത്. വിക്രത്തിന്‍റെ 'തങ്കലാന്‍' ഗെറ്റപ്പുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സിനിമയ്‌ക്കായി വിക്രം ശരീരഭാരം കുറച്ചതും ആരാധകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു.
Also Read: വിസ്‌മയിപ്പിക്കാന്‍ ചിയാന്‍ വിക്രം, പാ രഞ്‌ജിത്തിന്‍റെ തങ്കലാന്‍ ടീസര്‍ ശ്രദ്ധേയം
പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും സ്വന്തം ഭൂമിയെയും അവിടത്തെ ജനങ്ങളെയും രക്ഷിക്കാന്‍ ദൃഢനിശ്ചയം എടുക്കുന്ന ഒരു അചഞ്ചലനായ നേതാവിന്‍റെ കഥാപാത്രത്തെയാണ് 'തങ്കലാനി'ല്‍ വിക്രം അവതരിപ്പിക്കുന്നത്. ജനുവരി 26നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക (Thangalaan Release). തമിഴ്, മലയാളം, ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളില്‍ ഒരേസമയം ചിത്രം റിലീസിനെത്തും.
-
‘Serious’ Dubbing patchwork. 😋 #Thangalaan
— Vikram (@chiyaan) December 16, 2023 " class="align-text-top noRightClick twitterSection" data="
(ps teaserல வசனம் இல்லப்பா. ) pic.twitter.com/nPr4ldpGSG
">‘Serious’ Dubbing patchwork. 😋 #Thangalaan
— Vikram (@chiyaan) December 16, 2023
(ps teaserல வசனம் இல்லப்பா. ) pic.twitter.com/nPr4ldpGSG‘Serious’ Dubbing patchwork. 😋 #Thangalaan
— Vikram (@chiyaan) December 16, 2023
(ps teaserல வசனம் இல்லப்பா. ) pic.twitter.com/nPr4ldpGSG
കോലാര്‍ സ്വര്‍ണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പിരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് 'തങ്കലാന്‍'. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെജിഎഫില്‍ നടന്ന ഒരു സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം കഥ പറയുന്നത്.
നേരത്തെ 'തങ്കലാന്‍' ടീസര്‍ പുറത്തിറങ്ങിയിരുന്നു. കാഴ്‌ചക്കാരെ ത്രസിപ്പിക്കുന്ന ആക്ഷന്‍ പാക്ക്‌ഡ് രംഗങ്ങളാല്‍ സമ്പന്നമായിരുന്നു 'തങ്കലാന്‍' ടീസര്‍. പാര്‍വതി തിരുവോത്ത്, മാളവിക മോഹന്‍ എന്നിവരാണ് നായികമാര്‍. പശുപതി, ഡാനിയൽ കാൽടാഗിറോൺ, ഹരികൃഷ്‌ണൻ അൻബുദുരൈ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും.
Also Read: 'തങ്കലാനി'ൽ വിക്രത്തിന് ഡയലോഗില്ലേ ?, പ്രേക്ഷകർക്കിടയിൽ ആശങ്ക ; വിശദീകരണവുമായി മാനേജർ
തമിഴ് പ്രഭയും പാ രഞ്ജിത്തും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്‌റ്റുഡിയോ ഗ്രീനും നീലം പ്രൊഡന്‍ക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. എ കിഷോർ കുമാർ ഛായാഗ്രഹണവും ശെൽവ ആർകെ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.
അതേസമയം 'തങ്കലാൻ' ചിത്രീകരണത്തിനിടെ വിക്രത്തിന് പരിക്കേറ്റിരുന്നു. വിക്രത്തിന്‍റെ വാരിയെല്ലിന് ഒടിവ് സംഭവിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേ തുടർന്ന് സിനിമയുടെ ചിത്രീകരണത്തിൽ നിന്നും താരം കുറച്ചുനാളത്തേക്ക് മാറിനിന്നിരുന്നു.
മണിരത്‌നത്തിന്‍റെ 'പൊന്നിയിന്‍ സെല്‍വന്‍ 2' ആയിരുന്നു വിക്രത്തിന്‍റേതായി ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രം. 'പൊന്നിയിന്‍ സെല്‍വനി'ല്‍ ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചത്.
ആദിത്യ കരികാലനായുള്ള വിക്രത്തിന്‍റെ വേഷ പകര്‍ച്ചയെ ആരാധകര്‍ വാനോളം പുകഴ്‌ത്തിയിരുന്നു. 'പൊന്നിയിന്‍ സെല്‍വന്' ശേഷം മറ്റൊരു വേഷപ്പകര്‍ച്ചയില്‍ എത്തി വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് വിക്രം.