ETV Bharat / bharat

ഇന്ത്യൻ അതിർത്തിയില്‍ വീണ്ടും സൈനിക വിന്യാസവുമായി ചൈന

author img

By

Published : Jul 21, 2021, 3:47 PM IST

Updated : Jul 21, 2021, 7:26 PM IST

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, സെൻട്രൽ ആർമി ചീഫ് ലഫ്റ്റനന്‍റ് ജനറൽ വൈ ഡിമ്രി എന്നിവർ അടുത്തിടെ ചൈനയുമായുള്ള കേന്ദ്ര മേഖല അതിർത്തി സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്‌തിരുന്നു.

LAC in Uttarakhand  Chinese Army LAC  india-china relationship  ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോൾ  ഉത്തരാഖണ്ഡ് ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോൾ  ഇന്ത്യ-ചൈന ബന്ധം
ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോളിൽ സൈനികരെ വിന്യസിച്ച് ചൈന

ന്യൂഡൽഹി: ചൈനീസ് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഉത്തരാഖണ്ഡിലെ ബരഹോട്ടി പ്രദേശത്ത് സൈനികരെ വിന്യസിച്ച് ചൈന. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) സേനാവിഭാഗത്തെ ഇവിടെ വിന്യസിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.

പിഎൽഎയുടെ 35ഓളം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നതെന്നും കുറച്ച് കാലങ്ങൾക്ക് ശേഷം ഈ പ്രദേശത്ത് വീണ്ടും ചൈനീസ് സൈനിക നടപടികൾ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നുമാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ചൈനീസ് സൈനികരെ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്നും ഇന്ത്യൻ സൈന്യം അറിയിച്ചു.

Also Read: പെർഫ്യും കിട്ടിയതിൽ സന്തോഷം; വൈറലായി ജെആർഡി ടാറ്റയ്ക്ക് ഇന്ദിര ഗാന്ധി എഴുതിയ കത്ത്

ഇതേതുടർന്ന്, ഇന്ത്യൻ സൈന്യം പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിക്കുകയും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. ചൈനീസ് സൈന്യം പ്രദേശത്ത് ചില പ്രവർത്തനങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് സുരക്ഷ സംഘടനകൾ അറിയിച്ചിരുന്നു.

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, സെൻട്രൽ ആർമി ചീഫ് ലഫ്റ്റനന്‍റ് ജനറൽ വൈ ഡിമ്രി എന്നിവർ അടുത്തിടെ ചൈനയുമായുള്ള കേന്ദ്ര മേഖല അതിർത്തി സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്‌തിരുന്നു.

ബരഹോട്ടി പ്രദേശത്തിനടുത്തുള്ള ഒരു വ്യോമതാവളത്തിലെ ചൈനീസ് പ്രവർത്തനം വർധിച്ചതായും ധാരാളം ഡ്രോണുകൾ അവിടെ വിന്യസിച്ചിട്ടുള്ളതായും അധികൃതർ പറഞ്ഞു. ഇന്ത്യൻ സൈന്യം പ്രദേശത്ത് ജാഗ്രത പാലിക്കുകയാണ്.

Last Updated : Jul 21, 2021, 7:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.