ETV Bharat / bharat

യുപിയിലെ മദ്രസയില്‍ കുട്ടികളെ ചങ്ങലക്കിട്ടതായി പരാതി

author img

By

Published : Sep 28, 2021, 10:24 AM IST

സംഭാവനയുടെ പേരില്‍ കുട്ടികളെ കൊണ്ട് ഭിക്ഷ എടുപ്പിക്കുകയാണെന്നും കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു

Madrassa  Sasligate police station  Aligarh  Uttar Pradesh  Talimul Quran Madrassa  Maulana Fahimuddin  Mohammad Rizwan  Waseem  Children chained in madrassa  Children in madrassa  യുപി കുട്ടികള്‍ ചങ്ങല വാര്‍ത്ത  അലിഗഡ് മദ്രസ കുട്ടികള്‍ ചങ്ങല വാര്‍ത്ത  അലിഗഡ് മദ്രസ വാര്‍ത്ത  തലിമുല്‍ ഖുറാന്‍ മദ്രസ  യുപി കുട്ടികള്‍ മദ്രസ ഭിക്ഷ വാര്‍ത്ത
യുപിയിലെ മദ്രസയില്‍ കുട്ടികളെ ചങ്ങലക്കിട്ടു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഡിലെ മദ്രസയില്‍ കുട്ടികളെ ചങ്ങലക്കിട്ടതായി പരാതി. ലഡായിയിലെ സസ്‌ലിഗേറ്റ് പൊലീസ് സ്റ്റേഷന് കീഴിലുള്ള തഅ്ലിമുല്‍ ഖുര്‍ആൻ മദ്രസയിലാണ് സംഭവം. കുട്ടികളെ ചങ്ങലക്കിടുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു.

റിസ്‌വാന്‍, വസിം എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭാവനയുടെ പേരില്‍ കുട്ടികളെ കൊണ്ട് ഭിക്ഷ എടുപ്പിക്കുകയാണെന്നും കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു. മൗലാന ഫഹിമുദീന്‍ എന്നയാളാണ് മദ്രസ നടത്തുന്നത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച പ്രദേശവാസികളായ റിസ്‌വാനും വസിമും മദ്രസയിലെത്തിയെങ്കിലും ഫഹിമുദീന്‍ ഇവരെ ആക്രമിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. മദ്രസ അനധികൃതമായി നിര്‍മിച്ചതാണെന്നും ഇവര്‍ ആരോപിക്കുന്നു.

സമൂഹ മാധ്യമത്തില്‍ പ്രചരിച്ച ദൃശ്യങ്ങളെ കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് സിഒ രാഗവേന്ദ്ര സിങ് പറഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: മന്ത്രാവാദം നടത്തിയെന്ന് ആരോപിച്ച് ജാര്‍ഖണ്ഡില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.