ETV Bharat / bharat

Children Crushed To Death Under Crumbling Mud Wall ബംഗാളില്‍ വീടിന്‍റെ ഭിത്തി തകര്‍ന്ന് 3 കുട്ടികള്‍ മരിച്ചു

Mud Wall Collapsed In West Bengal: വെസ്റ്റ് ബംഗാളില്‍ വീടിന്‍റെ ഭിത്തി തകര്‍ന്നു. ഭിത്തിക്കടിയില്‍പ്പെട്ട് മൂന്ന് കുട്ടികള്‍ മരിച്ചു. അപകടം ഇന്ന് രാവിലെ.

ഭിത്തി തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ മരിച്ചു  Children Crushed To Death  West Bengal  West Bengal news updates  altest news in West Bengal  വെസ്റ്റ് ബംഗാള്‍  ബിഷ്‌ണുപൂർ പൊലീസ് സ്റ്റേഷന്‍  ബംഗാളില്‍ വീടിന്‍റെ ഭിത്തി തകര്‍ന്നു  മൂന്ന് കുട്ടികള്‍ മരിച്ചു
ബംഗാളില്‍ വീടിന്‍റെ ഭിത്തി തകര്‍ന്നു
author img

By ETV Bharat Kerala Team

Published : Sep 30, 2023, 10:47 PM IST

കൊല്‍ക്കത്ത: ബങ്കുരയില്‍ വീടിന്‍റെ ഭിത്തി തകര്‍ന്നു വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ബിഷ്‌ണുപൂർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബക്കാഡ ബോറമാര ഗ്രാമവാസികളായ 3,4,5 വയസുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. ഇന്ന് (സെപ്‌റ്റംബര്‍ 30) രാവിലെയാണ് സംഭവം.

കുട്ടികള്‍ മൂവരും വീടിന് അകത്ത് കളിച്ച് കൊണ്ടിരിക്കെയാണ് ഭിത്തി തകര്‍ന്ന് വീണത്. ഇതോടെ മൂന്ന് പേരും ഭിത്തിക്കടിയില്‍ പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുടുംബവും നാട്ടുകാരും ചേര്‍ന്ന് തകര്‍ന്ന് വീണ ഭിത്തിയുടെ അവശിഷ്‌ടങ്ങള്‍ മാറ്റി കുട്ടികളെ പുറത്തെടുത്തു. ഭിത്തിയുടെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍പ്പെട്ട് പരിക്കേറ്റ കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ബിഷ്‌ണുപൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയാണ് ഭിത്തി തകര്‍ന്ന് വീഴാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. ഗ്രാമത്തില്‍ ഇത്തരത്തില്‍ മണ്‍ ഭിത്തിയുള്ള നിരവധി വീടുകള്‍ ഉണ്ട്. എന്നാല്‍ ഈ വീടിന്‍റെ ഭിത്തി മാത്രമാണ് ഇത്തരത്തില്‍ തകര്‍ന്ന് വീണിട്ടുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.

മഹാരാഷ്‌ട്രയിലും സമാന സംഭവം (Wall Collapsed In Maharashtra): അടുത്തിടെയാണ് മഹാരാഷ്‌ട്രയിലെ ഭിവണ്ടിയില്‍ നിന്നും സമാനമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇരുനില കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ രണ്ട് പേരാണ് മരിച്ചത്.

ഗൗരിപദ സാഹില്‍ ഹോട്ടല്‍ ഏരിയയിലെ അബ്‌ദുള്‍ ബാരി ജനാബ് കെട്ടിടത്തിലാണ് സംഭവം. അര്‍ധരാത്രിയിലായിരുന്നു അപകടമുണ്ടായത്. കെട്ടിടത്തിന്‍റെ ഒരു ഭാഗം പൂര്‍ണമായും നിലംപൊത്തുകയായിരുന്നു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.

കെട്ടിടത്തിന്‍റെ പിന്‍വശത്തുള്ള സ്ലാബ് തകര്‍ന്ന് വീണതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ ഭിവണ്ടി അഗ്നി രക്ഷ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തകര്‍ന്ന് അടിഞ്ഞ കെട്ടിട അവശിഷ്‌ടങ്ങള്‍ക്കടിയില്‍ ഏഴ്‌ പേരാണ് കുടുങ്ങി കിടന്നിരുന്നത്. ഇവരെ രക്ഷപ്പെടുത്തി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

40 വര്‍ഷം പഴക്കമുള്ളതാണ് തകര്‍ന്ന് വീണ അബ്‌ദുല്‍ ബാരി ജനാബ് കെട്ടിടം. ഇതിന്‍റെ താഴത്തെ നിലയില്‍ ഒരു ചെറിയ ഫാക്‌ടറി പ്രവര്‍ത്തിക്കുന്നുണ്ട്. ആളുകള്‍ താമസിക്കുന്നത് മുകളിലെ നിലകളിലാണ്. കെട്ടിടത്തിന്‍റെ കാലപഴക്കമാണ് ഇത്തരമൊരു അപകടത്തിന് കാരണമെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സുധാകര്‍ പവാര്‍ പറഞ്ഞു.

Also read: Mizoram railway bridge collapses മിസോറാമില്‍ റെയില്‍വേ പാലം തകർന്ന് അപകടം, 17 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.