റായ്‌പൂർ: ചത്തിസ്‌ഗഡിലെ ജാഞ്ച്‌ഗിര്‍ ചമ്പ ജില്ലയില്‍ നടന്ന കല്യാണത്തിന് പങ്കെടുത്ത 135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 400 ഓളം പേരാണ് കല്യാണത്തില്‍ പങ്കെടുത്തത്. എല്ലാവരെയും പരിശോധനയ്‌ക്ക് വിധേയരാക്കുമെന്നും രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള നടപടികളും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഒമ്പത് ദിവസമായി സംസ്ഥാനത്ത് പ്രതിദിനം ആയിരത്തിലേറെ കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വ്യാഴാഴ്‌ച 15,256 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 135 രോഗികള്‍ കൂടി മരിച്ചതോടെ ചത്തിസ്‌ഗഡില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5442 ആയി. ആകെ 5,01,500 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.