ETV Bharat / bharat

ബിജാപൂർ നക്‌സൽ ആക്രമണം; 2 ജവാന്മാര്‍ക്ക് കൂടി വീരമൃത്യു, 15 സൈനികരെ കാണാനില്ല - ജവാൻമാരുടെ മൃതദേഹം

പരിക്കേറ്റ 23 പേരെ ബിജാപൂർ ആശുപത്രിയിലും ഏഴ് പേരെ റായ്‌പൂർ ആശുപത്രിയിലും പ്രവേശിപ്പിച്ചു

Bijapur Naxal encounter  15 jawan missing in Chattisgarh  Naxal encounter in Chattisgarh  jawans killed in Naxal encounter  ബിജാപൂർ നക്‌സൽ ആക്രമണം  ജവാൻമാരുടെ മൃതദേഹം  സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി
ബിജാപൂർ നക്‌സൽ ആക്രമണം; രണ്ട് ജവാൻമാർക്ക് കൂടി വീരമൃത്യു; 15ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി
author img

By

Published : Apr 4, 2021, 9:40 AM IST

റായ്‌പൂർ: ഛത്തീസ്‌ഗഢിലെ ബിജാപൂരിൽ നടന്ന നക്‌സൽ ആക്രമണത്തിൽ രണ്ട് ജവാൻമാരുടെ മൃതദേഹം കൂടി കണ്ടെത്തി. 15 സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായെന്നും റിപ്പോർട്ട്. പരിക്കേറ്റ 23 പേരെ ബിജാപൂർ ആശുപത്രിയിലും ഏഴ് പേരെ റായ്‌പൂർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ ജില്ലാ റിസർവ് ഗാർഡും (ഡിആർജി) രണ്ട് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാനും വീരമൃത്യു വരിച്ചതായി പൊലീസ് അറിയിച്ചു.

നക്‌സൽ വിരുദ്ധ ഓപ്പറേഷനിൽ ഉൾപ്പെട്ട സുരക്ഷാ സേനയുടെ സംയുക്ത സംഘത്തെയാണ് കഴിഞ്ഞ ദിവസം നക്‌സലുകൾ ആക്രമിച്ചത്. 2013ൽ നടന്ന നക്‌സൽ ആക്രമണത്തിൽ കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ 30 പേരാണ് കൊല്ലപ്പെട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.