ETV Bharat / bharat

ഛത്തീസ്‌ഗഢില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 11 മരണം; നിരവധി പേർക്ക് പരിക്ക്

അപകടത്തിന്‍റെ കാരണം വ്യക്തമല്ല. മരിച്ചവർ ഒരേ കുടുംബത്തിലെ അംഗങ്ങൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം നൽകുന്നത് പരിഗണനയിൽ.

Chhattisgarh  ദുരിതാശ്വാസ നിധി  11 of family killed  several injured in collision in Bhatapara  ഛത്തീസ്‌ഗഢ് ഭാടാപാര  അപകട മരണം  മരണം  ചികിത്സ
collision in Bhatapara, Chhattisgarh
author img

By

Published : Feb 24, 2023, 11:42 AM IST

ഭട്ടപാര: ഖമാരിയയ്ക്കടുത്തുള്ള ഭലോദ ബസാറിൽ പിക്കപ്പ് വണ്ടി ട്രക്കിൽ ഇടിച്ച് ഒരു കുടുംബത്തിലെ നാല് കുട്ടികളടക്കം 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. വ്യാഴാഴ്‌ച രാത്രി വൈകിയാണ് ദാരുണമായ സംഭവം. ഔദ്യോഗിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഖിലോറ ഗ്രാമത്തിലെ ഒരു കുടുംബ ചടങ്ങിൽ പങ്കെടുത്ത് അർജുനി ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന ഒരേ കുടുംബത്തിലെ ബന്ധുക്കളായിരുന്നു പിക്കപ്പ് ട്രക്കിൽ യാത്ര ചെയ്‌തവരെല്ലാം. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ചികിത്സയ്ക്കായി റായ്‌പൂരിലേക്ക് റഫർ ചെയ്‌തു.

അപകടവിവരം ലഭിച്ചയുടൻ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. യാത്രക്കാരെയെല്ലാം പിക്കപ്പിൽ നിന്ന് പുറത്തിറക്കി. മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിന് അയച്ചതായും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും വൃത്തങ്ങൾ അറിയിച്ചു. ബലോദ ബസാർ-ഭാടാപാര ജില്ലയിൽ പിക്കപ്പ് വാഹനം ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കാരണം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഭാടാപാരാ സബ് ഡിവിഷണൽ പൊലിസ് ഓഫീസർ സിദ്ധാർത്ഥ ബാഗേൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം വിതരണം ചെയ്യുന്ന കാര്യം പരിഗണിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് രജത് ബൻസാൽ സർക്കാരിനോട് ശിപാർശ ചെയ്യുമെന്നാണ് സൂചന. റവന്യൂ ഉദ്യോഗസ്ഥരും പൊലിസ് ഉദ്യോഗസ്ഥരും നിലവിൽ പരിക്കേറ്റവരെ നിരീക്ഷിച്ചുവരികയാണ്. പോസ്‌റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കി മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനൽകാൻ നടപടികൾ ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.