ചെന്നൈ: കരീബിയന്‍ ദ്വീപിലെ സര്‍വകലാശാലയില്‍ അഡ്‌മിഷന്‍ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ചെന്നൈ സ്വദേശിനി ദിയ സുപ്രിയയുടെ മകള്‍ റിതാമീനയാണ് തട്ടിപ്പിന് ഇരയായത്. ബുധനാഴ്‌ചയാണ് യുവതി ചെന്നൈ താംബരം പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.
കാനത്തൂരിലെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയുടെ ഓഫിസ് നടത്തുന്ന സന്താനരാജ്, ഗോകുല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. വിദേശത്ത് മെഡിസിന്‍ പഠിക്കണമെന്നായിരുന്നു മകളുടെ ആഗ്രഹം. ഇതിനായി നിരവധിയാളുകളോട് ഇതിനെ കുറിച്ച് ചോദിക്കുകയും ഇന്‍റര്‍നെറ്റിലും നിരവധി യൂണിവേഴ്‌സിറ്റികളെ കുറിച്ചും സെര്‍ച്ച് ചെയ്‌തിരുന്നു. അതിനിടെ അയല്‍വാസികളായ പ്രവീണ്‍, സതീഷ് ജനാര്‍ദനന്‍ എന്നിവരാണ് കാനത്തൂരിലെ വിദേശ സര്‍വകലാശാലയുടെ ഓഫിസ് പരിചയപ്പെടുത്തിയത്.
ഓഫിസിലെത്തി വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് അമേരിക്കയില്‍ അഫിലിയേറ്റ് ചെയ്‌തതായി പറയുന്ന കരീബിയന്‍ ദ്വീപിലെ സെന്‍റ് തെരേസ യൂണിവേഴ്‌സിറ്റിയെ കുറിച്ച് വിവരം ലഭിച്ചത്. നിലവില്‍ സീറ്റുകള്‍ ഒഴിവുണ്ടെന്നും അഡ്‌മിഷന്‍ തരപ്പെടുത്തി നല്‍കാമെന്നും ഓഫിസില്‍ നിന്ന് അറിയിച്ചു. അഡ്‌മിഷന്‍ ഫീസായി 25,000 ഡോളര്‍ (18 ലക്ഷം രൂപ) നല്‍കണമെന്നും ആവശ്യപ്പെട്ടു.
ഓഫിസില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ യുവതിയുടെ കുടുംബം 18 ലക്ഷം രൂപ അവിടെയെത്തിച്ചു. ഓഫിസിലുണ്ടായിരുന്ന സന്താനരാജും ഗോകുല്‍ രാജും കോളജില്‍ പ്രവേശനം ലഭിച്ചുവെന്ന് കാണിച്ച് ഏതാനും രേഖകള്‍ യുവതിക്ക് കൈമാറുകയും ചെയ്‌തു. എന്നാല്‍ അഡ്‌മിഷന്‍ നേടിയ കോളജില്‍ പോകാനായി അമേരിക്കയിലെത്തിയപ്പോഴാണ് തട്ടിപ്പിന് ഇരയായ കാര്യം വ്യക്തമായത്.
യൂണിവേഴ്‌സിറ്റിയുണ്ടെന്ന് പറഞ്ഞ സ്ഥലത്ത് അതേ പേരില്‍ ഉപയോഗ ശൂന്യമായ ചെറിയൊരു കെട്ടിടം മാത്രമാണ് കാണാനായതെന്നും കുടുംബം പരാതിയില്‍ പറഞ്ഞു.
തട്ടിപ്പിന് ഇരകളായത് നിരവധി പേര്‍: ചെന്നൈ സ്വദേശിയായ യുവതി തട്ടിപ്പിന് ഇരയായതോടെയാണ് സംഭവത്തില്‍ ഞെട്ടിക്കുന്ന യാഥാര്‍ഥ്യം പുറത്ത് വന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായിട്ടുള്ളത്. 40 ലധികം പേരില്‍ നിന്ന് സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍
വിദ്യാഭ്യാസത്തിന്‍റെ പേരില്‍ ഇനി മറ്റൊരു വിദ്യാര്‍ഥികളും തട്ടിപ്പിന് ഇരയാകരുത്. അതുകൊണ്ടാണ് ഞങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയതെന്നും കുടുംബം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
വിദേശത്ത് ജോലി തേടുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പ്: വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവസരങ്ങള്‍ തേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതൊരു ഓര്‍മപ്പെടുത്തലാണെന്ന് കുടുംബം പറഞ്ഞു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിനും തട്ടിപ്പില്‍ അകപ്പെടുന്നതില്‍ നിന്നും ജാഗ്രത പുലര്‍ത്തണം. സമൂഹത്തില്‍ വിവിധ തരത്തിലുള്ള തട്ടിപ്പുകളാണ് ഇപ്പോള്‍ കാണാനാകുക.
വിദേശ വിദ്യാഭ്യാസ അഡ്‌മിഷന്‍റെ കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തിയതിന് ശേഷം മാത്രം വിദ്യാര്‍ഥികളെ വിദേശത്തേക്ക് പറഞ്ഞ് വിടാവൂവെന്നും കുടുംബം പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ നിയമ നടപടിയുണ്ടാകണമെന്നും കുടുംബം പറഞ്ഞു.
also read: ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയ സംഭവം: വ്യാജ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ റിമാന്‍ഡില്‍