ചെന്നൈ: 2016ന് ശേഷം ചെന്നൈ നഗരം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ പരക്കെ നാശനഷ്‌ടം. നഗരത്തിന്‍റെ പല പ്രധാന ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. പലയിടത്തും ഗതാഗത തടസവും വൈദ്യുതി തടസവും നേരിടുകയാണ്. ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ വെള്ളം കയറിയതിനെ തുടർന്ന് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
പ്രളയക്കെടുതി നേരിടാൻ സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനയെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്. മഴക്കെടുതി മൂലം തമിഴ്‌നാട്ടിൽ 14 പേരാണ് ഇതുവരെ മരിച്ചത്.
Also Read: Chennai Flood: ചെന്നൈ വിമാനത്താവളത്തില്‍ വിമാനങ്ങൾ ഇറങ്ങുന്നത് നിർത്തിവെച്ചു