ETV Bharat / bharat

ത്രിപുരയില്‍ ഘോഷയാത്രയ്‌ക്കിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി ; 7 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ഘോഷയാത്രയ്‌ക്കിടെ രഥം ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുതി ലൈനില്‍ തട്ടിയതാണ് അപകടത്തിന് കാരണം

tripura  rath yathra  chariot  high voltage wire  Seven dead  rath yathra accident  ത്രിപുര  ഘോഷയാത്രയ്‌ക്കിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി  രഥം  7 പേര്‍ മരിച്ചു  ത്രിപുര  രഥ യാത്ര
ത്രിപുരയില്‍ ഘോഷയാത്രയ്‌ക്കിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി; 7 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
author img

By

Published : Jun 28, 2023, 10:53 PM IST

അഗര്‍ത്തല : ത്രിപുരയിലെ കുമാര്‍ഘട്ടില്‍ രഥ യാത്രയ്‌ക്കിടെ വൈദ്യുതാഘാതമേറ്റ് സ്‌ത്രീകളും കുട്ടികളുമടക്കം ഏഴ്‌ പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. കുമാര്‍ഘട്ടിലെ ഉനകോട്ടി ജില്ലയില്‍ ബുധനാഴ്‌ചയായിരുന്നു സംഭവം. ഘോഷയാത്രയ്‌ക്കിടെ രഥം ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുതി ലൈനില്‍ തട്ടിയതാണ് അപകടത്തിന് കാരണം.

'രാവിലെ മുതല്‍ ശക്തമായി മഴ പെയ്‌തിരുന്നു. ഇത് വക വയ്‌ക്കാതെ ആളുകള്‍ രഥ യാത്രയ്‌ക്കായി ഒത്തു കൂടി. ഭക്തര്‍ രഥം വലിക്കുമ്പോള്‍ ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുതി ലൈനില്‍ തട്ടി ഏഴ്‌ പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു' - ജില്ല പൊലീസ് മേധാവി കമല്‍ ദെബര്‍മ്മ പറഞ്ഞു.

'അപകടത്തെ തുടര്‍ന്ന് പൊലീസ് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. അഗ്നിരക്ഷാസേനയും ആംബുലന്‍സുകളും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ മരണസംഖ്യ ഉയരാണ് സാധ്യത.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.