ഹൈദരാബാദ്: ജൂബിലി ഹിൽസ് കൂട്ടബലാത്സംഗക്കേസിൽ പിടിയിലായവർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസില്‍ അഞ്ച് പ്രായപൂർത്തിയാകാത്തവരടക്കം ആറ് പ്രതികളാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്തവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെയാണ് കുറ്റപത്രം സമർപ്പിച്ചത്.
350 പേജുകളുള്ള കുറ്റപത്രത്തിൽ 65 സാക്ഷി മൊഴികളാണുള്ളതെന്നും, കുറ്റപത്രത്തിൽ ശാസ്‌ത്രീയമായ തെളിവുകളും ഫോറൻസിക് റിപ്പോർട്ടും ഉൾപ്പെടുന്നതായും പൊലീസ് അറിയിച്ചു. പിടിയിലായ പ്രായപൂർത്തിയാകാത്ത അഞ്ച് പ്രതികളിൽ നാല് പേർക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചിരുന്നു. മറ്റൊരാൾക്ക് ഹൈക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു. പ്രായപൂർത്തിയായ പ്രതി ജയിലിലാണ്.
2022 മെയ് 28നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഹൈദരാബാദില്‍ ജൂബിലി ഹില്‍സിലെ പബ്ബിന് മുന്നില്‍ പകല്‍ സമയത്തായിരുന്നു പീഡനം. പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് നിർത്തിയിട്ട ആഢംബര കാറില്‍ കയറ്റിയായിരുന്നു പീഡനം. തുടർന്ന് മെയ് 31ന് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.