ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ചാർധാം തീര്‍ഥാടന യാത്രയ്‌ക്കിടെ മരിച്ചവരുടെ എണ്ണം 91 ആയി. കേദാർനാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ നാല് ക്ഷേത്രങ്ങളിലേക്കുള്ള യാത്രയിലാണ് മരണം സംഭവിച്ചത്. കേദാർനാഥ്- 44, ബദ്രിനാഥ്- 17, യമുനോത്രി- 24, ഗംഗോത്രി- ആറ് എന്നിങ്ങനെയാണ് മരിച്ച ഭക്തരുടെ കണക്ക്.
മരണം ഹൃദയാഘാതം മൂലം : മരണത്തിന് പിന്നിലെ പ്രാഥമിക കാരണം ഹൃദയാഘാതമാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്‌ടർ ഷൈൽജ ഭട്ട് പറഞ്ഞു. വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവയാണ് ഇക്കാര്യം പറഞ്ഞത്. ഭൂരിഭാഗം തീർഥാടകരും മരിച്ചത് ഹൃദയാഘാതം മൂലമാണ്. ഇക്കാരണത്താല്‍ തന്നെ ചാർധാമിലെ ആരോഗ്യ സേവനങ്ങൾ മുന്‍പുള്ളതിനേക്കാൾ ശക്തമാക്കിയിട്ടുണ്ട്.
169ലധികം ഡോക്‌ടർമാരെ തീര്‍ഥാടന കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഷൈൽജ ഭട്ട് മാധ്യമങ്ങളോട് വ്യക്തമാക്കി. ശരീരത്തിലെ ഓക്‌സിജന്‍റെ അഭാവവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമാണ് ഹൃദയാഘാതത്തിന് കാരണമായത്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ മെയ് മൂന്നിനാണ് നാല് ക്ഷേത്രങ്ങളും വീണ്ടും തുറന്നത്. ഔദ്യോഗിക കണക്കനുസരിച്ച് ഈ വര്‍ഷം ആകെ 11,15,000 ഭക്തരാണ് ചാര്‍ധാമിലേക്ക് ഒഴുകിയെത്തിയത്.
കേദാർനാഥിലെത്തിയത് 3,67,274 പേര്‍ : കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2019 മുതല്‍ 32,38,047 പേര്‍ക്ക് മാത്രമാണ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ കഴിഞ്ഞത്. മെയ് ആറിന് ഏകദേശം 3,67,274 ഭക്തരാണ് കേദാർനാഥിലെത്തിയത്. 3,63,788 പേര്‍ ബദ്രിനാഥിലും മെയ് മൂന്നിന് 2,20,849 പേര്‍ ഗംഗോത്രിയിലും 63,978 പേര്‍ യമുനോത്രിയും സന്ദർശിച്ചു.
മെയ് 27ന് വൈകിട്ട് നാല് മണി വരെ 14,738 പേർ കേദാർനാഥിലും 22,179 പേർ ബദ്രിനാഥിലും 8,960 പേർ ഗംഗോത്രിയിലും 8,277 പേർ യമുനോത്രിയിലും എത്തി. മെയ് 22ന് ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര വീണ്ടും തുറന്ന ശേഷം ഏകദേശം 10,335 ഭക്തർ ദർശനം നടത്തി. എന്നാൽ, ഇത്തവണ ഒരു ദിവസം 5,000 ഭക്തർക്ക് മാത്രമേ പ്രാർഥനയ്‌ക്കായി അനുവാദമുള്ളൂ.