ETV Bharat / bharat

Chandrayaan three Ready for Second Deboost : 'ഇനി എല്ലാം അതിനിര്‍ണായകം'; വൈകാതെ രണ്ടാം ഡീബൂസ്‌റ്റ്, മൂന്നാംനാള്‍ സോഫ്‌റ്റ് ലാന്‍ഡിങ്

author img

By

Published : Aug 19, 2023, 11:22 PM IST

Chandrayaan 3 closing to Safe Landing: ചന്ദ്രയാന്‍ 2 ദൗത്യം ഏതാണ്ട് ഇതിനോടടുത്താണ് പരാജയപ്പെട്ടത് എന്നതിനാല്‍, ഇനിയുള്ള ഘട്ടങ്ങള്‍ ചന്ദ്രയാന്‍ 3 ന് അതിനിര്‍ണായകമാണ്

Chandrayaan 3  Second Deboost  Safe Landing  Chandrayaan  ഇനി എല്ലാം അതിനിര്‍ണായകം  വൈകാതെ രണ്ടാം ഡീബൂസ്‌റ്റ്  മൂന്നാംനാള്‍ സോഫ്‌റ്റ് ലാന്‍ഡിങ്  Chandrayaan 3 closing to Safe Landing  ചന്ദ്രയാന്‍  ചന്ദ്രയാന്‍ 3  ചന്ദ്രയാന്‍ 2 ദൗത്യം  വിക്രം ലാന്‍ഡര്‍  ഡീബൂസ്‌റ്റിങ്  Vikram Lander  ചാന്ദ്ര ദൗത്യത്തിന്‍റെ സുപ്രധാനമായ കടമ്പ  Atmosphere  ലാന്‍ഡറിന്‍റെ ക്യാമറ
Chandrayaan 3 Ready for Second Deboost Latest News

ബെംഗളൂരു : പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട വിക്രം ലാന്‍ഡര്‍ (Vikram Lander) നിര്‍ണായക ഡീബൂസ്‌റ്റിങ് നടത്തിയതിന് പിന്നാലെ ചന്ദ്രനിലേക്ക് കൂടുതല്‍ അടുത്ത് രാജ്യത്തിന്‍റെ അഭിമാനമായ ചന്ദ്രയാന്‍ 3 (Chandrayaan 3). ഓഗസ്‌റ്റ് 23 ന് ചന്ദ്രോപരിതലത്തില്‍ സോഫ്‌റ്റ്‌ ലാന്‍ഡിങ് (Soft Landing) പ്രതീക്ഷിക്കുന്ന ചന്ദ്രയാന്‍ 3, ഞായറാഴ്‌ച (ഓഗസ്‌റ്റ് 20) പുലര്‍ച്ചെ ഏതാണ്ട് രണ്ട് മണിക്കാണ് രണ്ടാമത്തെ ഡീബൂസ്‌റ്റ് (Deboost) നടത്തുക. ഇതോടെ ചന്ദ്രയാന്‍ 3, ചാന്ദ്ര ദൗത്യത്തിന്‍റെ സുപ്രധാനമായ മറ്റൊരു കടമ്പ കൂടി പൂര്‍ത്തിയാക്കും.

അതേസമയം ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങുന്നതിന് മുമ്പ് ചന്ദ്രയാന്‍ 3 ന് മുന്നില്‍ ഇനിയും ഒട്ടേറെ കടമ്പകളുണ്ട്:

  • ചന്ദ്രന്‍റെ 100 കിലോമീറ്റര്‍ ഉയരങ്ങളിലായി അന്തരീക്ഷമില്ല (Atmosphere). അതിനാല്‍ തന്നെ പാരച്യൂട്ടുകള്‍ക്ക് പതിയെ താഴേക്ക് എത്താനാവില്ല.
  • മുമ്പ് ഈ 30 കിലോമീറ്ററിനും 100 മീറ്ററിനും ഇടയിലാണ് ചന്ദ്രയാൻ 2 (Chandrayaan 2) പരാജയപ്പെടുന്നത്. ഈ പോയിന്‍റില്‍ വച്ച് സോഫ്‌റ്റ്‌വെയറിലെ പിശക്‌ മൂലം, വേഗത നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട് ലാന്‍ഡര്‍ 2.1കിലോമീറ്ററിനകം തന്നെ ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയായിരുന്നു.
  • 100 മീറ്റര്‍ ഉയരങ്ങളില്‍ എത്തുമ്പോള്‍ ചന്ദ്രയാന്‍ 3 ന്‍റെ വിക്രം ലാന്‍ഡര്‍, പ്രതീക്ഷിക്കാതെയുള്ള മാറ്റങ്ങള്‍ നേരിട്ടേക്കാം. ഇത് മൂലം സോഫ്‌റ്റ്‌വെയര്‍ തകരാറുകള്‍ക്കും (Software Glitches) സെന്‍സര്‍ പിശകുകള്‍ക്കും (Sensor Errors) കാരണമായേക്കാം.
  • ലാന്‍ഡിങ് സമയത്ത് ചന്ദ്രനിലുള്ള വസ്‌തുക്കള്‍ വായുവിലൂടെ നീങ്ങും. ഇത് സെന്‍സര്‍ പിശകുകള്‍ക്കും ത്രസ്‌റ്റര്‍ ഷട്ട്‌ഡൗണുകള്‍ക്കുമുള്ള അപകടസാധ്യതയുണ്ടാക്കും. മാത്രമല്ല ലാന്‍ഡിങിന്‍റെ വേഗത കുറച്ച ശേഷവും ഈ ഭീഷണി തുടര്‍ന്നുകൊണ്ടിരിക്കും.
  • എല്ലാത്തിലുമുപരി, ചന്ദ്രനിലെ ഈ വസ്‌തുക്കള്‍ ലാന്‍ഡറിന്‍റെ ക്യാമറ ലെന്‍സിനെ (Lander's Camera Lens) മറയ്‌ക്കാനും കൃത്യമല്ലാത്ത റീഡിങ്ങുകള്‍ക്കും കാരണവുമാകും.

Also read:Chandrayaan 3| വിക്രം ലാന്‍ഡര്‍ നിര്‍ണായക ഡീബൂസ്‌റ്റിങ് നടത്തി; എല്ലാം ആസൂത്രണം പോലെ പ്രവർത്തിക്കുന്നുവെന്നറിയിച്ച് ഐഎസ്‌ആര്‍ഒ

മുന്നില്‍ മുമ്പ് കണ്ണീരണിയിച്ച ഘട്ടം: ലാന്‍ഡിങ്ങിനായി പേടകം ശരിയായ ദിശയിലായിരിക്കുക എന്നതാണ് ഇതിനേക്കാളെല്ലാം നിര്‍ണായകമാവുന്ന മറ്റൊന്ന് എന്നാണ് ഐഎസ്‌ആര്‍ഒ (ISRO) ചെയര്‍മാന്‍ എസ്‌.സോമനാഥ് അറിയിക്കുന്നത്. ലാൻഡിങ് പ്രക്രിയയുടെ പ്രാരംഭ വേഗത സെക്കൻഡിൽ 1.68 കിലോമീറ്ററിന് അടുത്താണ്. എന്നാല്‍ ഈ വേഗത ചന്ദ്രോപരിതലത്തിന് സമാന്തരമായിരിക്കും. എന്നാല്‍ ഈ സ്ഥലത്ത് ഏതാണ്ട് 90 ഡിഗ്രി ചരിഞ്ഞതിനാൽ ചന്ദ്രയാന്‍ 3 ലംബമായിരിക്കണം. ഈ സമയത്താണ് ബഹിരാകാശ പേടകത്തെ ചന്ദ്രോപരിതലത്തിന് സമാന്തരമാക്കുന്ന 'ട്രിക്ക്' ഉപയോഗിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് സുരക്ഷിതമായി ചന്ദ്രനിലിറക്കുന്നതിന് ചന്ദ്രയാന്‍ 3 നെ ഘട്ടം ഘട്ടമായി മാത്രമേ ലംബമാക്കാവൂയെന്നും, മുമ്പ് ചന്ദ്രയാന്‍ 2 ദൗത്യം ഇവിടെ വച്ചാണ് പരാജയപ്പെട്ടത് എന്നതുകൊണ്ടുതന്നെ, ഈ ഘട്ടം അതിനിര്‍ണായകമാണെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ (ISRO Chairman) കൂട്ടിച്ചേര്‍ത്തു.

Also Read: Chandrayaan-3 | ആദ്യ ദൃശ്യങ്ങള്‍ വന്നു, ചന്ദ്രയാന്‍-3 ഇനിയാണ് നിര്‍ണായകം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.