ETV Bharat / bharat

ചാന്ദ്രയാന്‍ - 3ന്‍റെ വിക്ഷേപണം ഓഗസ്റ്റില്‍, ഈ വര്‍ഷം 19 പദ്ധതികളെന്ന് കേന്ദ്രം ലോക്‌സഭയില്‍

വിക്ഷേപണം 2022 ഓഗസ്റ്റില്‍ ; അറിയിച്ചത് മന്ത്രി ഡോ.ജിതേന്ദ്ര സിങ്

Chandrayaan-3 scheduled for launch in August 2022 ചാന്ദ്രയാന്‍-3 വിക്ഷേപണം ഓഗസ്റ്റില്‍ ഈ വര്‍ഷത്തെ ബഹിരാകാശ പദ്ധതികള്‍

author img

By

Published : Feb 3, 2022, 9:46 PM IST

ന്യൂഡൽഹി : ചാന്ദ്രയാന്‍ - 3 ഉള്‍പ്പെടെ 19 പര്യവേഷണ ദൗത്യങ്ങള്‍ക്ക് പദ്ധതിയിട്ടതായി കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍. ചാന്ദ്രയാന്‍ - 2ല്‍ നിന്ന് ലഭിച്ച വിവരങ്ങളും വിദഗ്‌ധരുടെ അഭിപ്രായങ്ങളും ചേര്‍ത്താണ് ചാന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കുന്നത്. അനുബന്ധ ഹാർഡ്‌വെയറുകളുടെ നിര്‍മാണവും അവയുടെ പ്രത്യേക പരീക്ഷണങ്ങളും വിജയകരമായി പൂർത്തീകരിച്ചു. വിക്ഷേപണം 2022 ഓഗസ്റ്റിലാണ് നടക്കുകയെന്നും മന്ത്രി ഡോ.ജിതേന്ദ്ര സിങ് പറഞ്ഞു. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

Also Read : കച്ച് മരുഭൂമിയിലെ ഉപ്പുതരികളില്‍ പഠനം നടത്താന്‍ നാസ

എട്ട് 'ലോഞ്ച് വെഹിക്കിൾ മിഷനുകൾ', ഏഴ് 'സ്‌പേസ് ക്രാഫ്റ്റ് മിഷനുകൾ', നാല് 'ടെക്‌നോളജി ഡെമോൺസ്‌ട്രേറ്റർ മിഷനുകൾ' എന്നിവയുൾപ്പടെ 2022 ജനുവരി മുതൽ ഡിസംബർ വരെ മൊത്തം 19 ദൗത്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കൊവിഡ് നിരവധി ദൗത്യങ്ങളെ ബാധിച്ചു. കൂടാതെ ബഹിരാകാശ മേഖലയില്‍ നടന്ന പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ പദ്ധതികള്‍ മാറ്റേണ്ടിവന്നതായും അദ്ദേഹം വിശദീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.