ബെംഗളൂരു: തന്‍റെ സഞ്ചാര പാതയില്‍ ഗര്‍ത്തം (Crater on the Path) തിരിച്ചറിഞ്ഞ് ചന്ദ്രയാന്‍ 3 (Chandrayaan 3) ലെ പ്രഗ്യാന്‍ റോവര്‍ (Pragyan Rover) മറ്റൊരു വഴി സഞ്ചരം തുടരുകയാണെന്നറിയിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്‌ആര്‍ഒ (ISRO). ഓഗസ്‌റ്റ് 27 നാണ് റോവര്‍ തനിക്ക് മുന്നിലെ ഗര്‍ത്തം മനസിലാക്കി മറ്റൊരു പാത തെരഞ്ഞെടുത്തതെന്നും നിലവില്‍ റോവര്‍ സുരക്ഷിതമായി മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുകയാണെന്നും ഐഎസ്‌ആര്‍ഒ തങ്ങളുടെ ഔദ്യോഗിക എക്‌സില്‍ (പഴയ ട്വിറ്റര്‍) കുറിച്ചു.
-
Chandrayaan-3 Mission:
— ISRO (@isro) August 28, 2023 " class="align-text-top noRightClick twitterSection" data="
On August 27, 2023, the Rover came across a 4-meter diameter crater positioned 3 meters ahead of its location.
The Rover was commanded to retrace the path.
It's now safely heading on a new path.#Chandrayaan_3#Ch3 pic.twitter.com/QfOmqDYvSF
">Chandrayaan-3 Mission:
— ISRO (@isro) August 28, 2023
On August 27, 2023, the Rover came across a 4-meter diameter crater positioned 3 meters ahead of its location.
The Rover was commanded to retrace the path.
It's now safely heading on a new path.#Chandrayaan_3#Ch3 pic.twitter.com/QfOmqDYvSFChandrayaan-3 Mission:
— ISRO (@isro) August 28, 2023
On August 27, 2023, the Rover came across a 4-meter diameter crater positioned 3 meters ahead of its location.
The Rover was commanded to retrace the path.
It's now safely heading on a new path.#Chandrayaan_3#Ch3 pic.twitter.com/QfOmqDYvSF
ചന്ദ്രയാന്‍ 3 ദൗത്യം: ഓഗസ്‌റ്റ് 27 ന് റോവര്‍ തന്‍റെ പാതയില്‍ മൂന്ന് മീറ്റര്‍ മുന്നിലായി നാല് മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തം (Crater) കണ്ടെത്തി. സഞ്ചാരപഥം മാറ്റാന്‍ റോവറിന് നിര്‍ദേശം നല്‍കി. നിലവില്‍ അത് സുരക്ഷിതമായി മറ്റൊരു പാതയിലൂടെ സഞ്ചാരം തുടരുകയാണെന്ന് ഐഎസ്‌ആര്‍ഒ ട്വീറ്റ് ചെയ്‌തു. അതിനൊപ്പം റോവര്‍ പകര്‍ത്തിയ ദൃശ്യങ്ങളും ഇവര്‍ പങ്കുവച്ചിരുന്നു.
മുമ്പ് റോന്ത് ചുറ്റുന്ന റോവര്‍: ഓഗസ്‌റ്റ് 26 ന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങിയ (South Pole) ചന്ദ്രയാന്‍ 3 മായി ബന്ധപ്പെട്ടുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ ഐഎസ്‌ആര്‍ഒ പങ്കുവച്ചിരുന്നു. ദക്ഷിണ ധ്രുവത്തിലെ ശിവശക്‌തി പോയിന്‍റിലിറങ്ങിയ പ്രഗ്യാന്‍ റോവര്‍ പരിസരം നിരീക്ഷിക്കുന്ന ദൃശ്യങ്ങളാണ് ഐഎസ്‌ആര്‍ഒ പങ്കുവച്ചത്. ഇവിടെ പുതുതായി എന്താണുള്ളത് എന്ന് ചന്ദ്രയാന്‍ 3 ചോദിക്കുന്ന തരത്തിലായിരുന്നു അന്ന് ഐഎസ്‌ആര്‍ഒയുടെ ഔദ്യോഗിക എക്‌സ് ട്വീറ്റ്.
ഇതിന് താഴെയായി ദക്ഷിണധ്രുവത്തിലെ ചന്ദ്രന്‍റെ രഹസ്യങ്ങൾ തേടി പ്രഗ്യാൻ റോവർ ശിവ ശക്തി പോയിന്‍റിന് ചുറ്റും കറങ്ങുന്നുവെന്നും ഐഎസ്‌ആര്‍ഒ കുറിച്ചിരുന്നു. ഇതിനൊപ്പം റോവര്‍ ചന്ദ്രോപരിതലത്തില്‍ പതിയെ മുന്നോട്ട് ചലിക്കുന്ന വീഡിയോയും ഐഎസ്‌ആര്‍ഒ പങ്കുവച്ചിരുന്നു. കേവലം 40 സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ റോവര്‍ ചന്ദ്രോപരിതലത്തിലൂടെ ചലിക്കുന്നതും, റോവറിന്‍റെ ചലനത്തില്‍ ചന്ദ്രോപരിതലത്തിലുണ്ടായ ചക്രങ്ങളുടെ പാടുകളും വ്യക്തവുമാണ്.
അഭിനന്ദിക്കാനെത്തി പ്രധാനമന്ത്രി: ഓഗസ്‌റ്റ് 26 ന് തന്നെ ചന്ദ്രയാൻ 3 ദൗത്യത്തിന് പിന്നിലെ വിജയ ശിൽപികളെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) കർണാടകയിലെ ഐഎസ്‌ആർഒ കേന്ദ്രത്തില്‍ നേരിട്ടെത്തിയിരുന്നു. ഐഎസ്‌ആർഒ മേധാവി എസ് സോമനാഥായിരുന്നു (S Somanath) പ്രധാനമന്ത്രിയെ ഇവിടെ സ്വീകരിച്ചത്. മറ്റാർക്കും എത്തിച്ചേരാനാകാത്തിടത്ത് നമ്മൾ എത്തിയെന്നും ആർക്കും നേടാനാകാത്തത് നമ്മൾ നേടിയെന്നും പ്രധാനമന്ത്രി ശാസ്‌ത്രജ്ഞരോടായി പറഞ്ഞു. ഇതാണ് ഇന്നത്തെ ഇന്ത്യയെന്നും പുതിയ വഴികളിലൂടെയാണ് ഇന്നത്തെ ഇന്ത്യ സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തിരുന്നു.