ETV Bharat / bharat

പ്രതിഷ്‌ഠാ ചടങ്ങിനു ശേഷം അയോധ്യ രാമക്ഷേത്രം പൊതു ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും; ചമ്പത് റായ്

author img

By ETV Bharat Kerala Team

Published : Jan 15, 2024, 9:51 PM IST

Ayodhya Pran Pratistha: അയോധ്യയിലെ പ്രതിഷ്‌ഠാ ചടങ്ങിനെ കുറിച്ച് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്‌. 200 കിലോ തൂക്കമുള്ള വിഗ്രഹമാണ് പ്രതിഷ്‌ഠിക്കുന്നത്. ജനുവരി 23 ന് ക്ഷേത്രം പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും.

Champat Rai  Ayodhya Pran Pratistha  ചമ്പത് റായ്‌  അയോധ്യ പ്രതിഷ്‌ട ചടങ്ങ്
Champat Rai About Ayodhya Pran Pratistha

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠാ ചടങ്ങിന്‍റെ മുഹൂര്‍ത്തം പ്രഖ്യാപിച്ച് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്‌. ജനുവരി 22ന് നടക്കുന്ന പ്രതിഷ്‌ഠാ ചടങ്ങിന് മുമ്പായി നാളെ (ജനുവരി 16) മുതല്‍ ചടങ്ങുകള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങുകള്‍ സമാപിച്ചതിന് പിന്നാലെ ജനുവരി 23 മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. അയോധ്യയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചമ്പത് റായ്‌ (Champat Rai).

ജനുവരി 22ന് ഉച്ചയ്‌ക്കാണ് അയോധ്യയില്‍ പ്രതിഷ്‌ഠാ ചടങ്ങുകള്‍ ആരംഭിക്കുക. 12.20ന് ആരംഭിക്കുന്ന ചടങ്ങ് 2 മണിയോടെ സമാപിക്കും. രാമക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തില്‍ രാംലല്ലയുടെ (ബാല രാമന്‍,bala ram) വിഗ്രഹം പ്രതിഷ്‌ഠിക്കും. ഏകദേശം 200 കിലോ തൂക്കം വരുന്ന വിഗ്രഹമാണിത് (Praan Pratistha).

വാരാണസിയിലെ വേദ പണ്ഡിതനായ ലക്ഷ്‌മികാന്ത് മഥുരനാഥ് ദീക്ഷിതിന്‍റെ നേതൃത്വത്തിലാണ് രാംലല്ല പ്രതിഷ്‌ഠാ ചടങ്ങുകള്‍ നടക്കുക. ഇവരെ കൂടാതെ 121 ആചാര്യന്മാരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. കൂടാതെ നിരവധി മത പണ്ഡിതന്മാരും രാഷ്‌ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും (Champat Rai About Ayodhya).

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്‌എസ്‌ സര്‍സംഘ ചാലക്‌, യുപി മുഖ്യമന്ത്രി, നൃത്യ ഗോപാല്‍ ജി മഹാരാജ്‌, യുപി ഗവര്‍ണര്‍ തുടങ്ങിയവരും ചടങ്ങിനെത്തും. 150 സന്യാസിമാരും ചടങ്ങില്‍ പങ്കെടുക്കും. അയോധ്യയിലെ പ്രതിഷ്‌ഠാ ചടങ്ങ് രാജ്യത്ത് മുഴുവന്‍ ആവേശം പകരുകയാണ്. ഭാരതം മുഴുവന്‍ ചടങ്ങ് ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഭക്തര്‍ സ്വര്‍ണം, വെള്ളി, രത്നങ്ങള്‍ തുടങ്ങിയവ സമര്‍പ്പിക്കുന്നതിന് അയോധ്യയില്‍ എത്തുന്നുണ്ട്. (Champat Rai About Praan Pratistha).

22ന് അയോധ്യയില്‍ നടക്കുന്ന പ്രതിഷ്‌ഠാ ചടങ്ങിനോട് അനുബന്ധിച്ച് ഇന്ത്യയിലെ മുഴുവന്‍ ക്ഷേത്രങ്ങളും അലങ്കരിക്കാനും ഭജന നടത്താനും ചമ്പത് റായ്‌ നിര്‍ദേശിച്ചു. പ്രതിഷ്‌ഠാ ചടങ്ങിന്‍റെ തത്സമയ സംപ്രേക്ഷണം കൂട്ടായി കാണണമെന്നും അതിന് മുമ്പായി നിങ്ങള്‍ക്ക് സമീപമുള്ള മുഴുവന്‍ ക്ഷേത്രങ്ങളും വൃത്തിയാക്കണമെന്നും ചമ്പത് റായ്‌ പറഞ്ഞു. പ്രതിഷ്‌ഠാ ദിനത്തില്‍ വീടുകളില്‍ വൈകിട്ട് ജയ്‌ ജയ്‌ ശ്രീറാം വിളിക്കണം.

പ്രതിഷ്‌ഠാ ചടങ്ങ് ഓരോ ഭാരതീയനും അഭിമാന നിമിഷമാണ്. ചടങ്ങുകളുടെയെല്ലാം അവസാനം രാജ്യത്തെ വിവിധ ഇടങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാര്‍ വാദ്യോപകരണങ്ങള്‍ വായിക്കും. പ്രഗത്ഭരായ കലാകാരന്മാരാണ് ശ്രീറാം ലല്ലയ്‌ക്ക് മുന്നില്‍ വാദ്യോപകരണങ്ങള്‍ വായിക്കുക. ഇതോടെ പ്രതിഷ്‌ഠാ ചടങ്ങുകള്‍ക്ക് പരിസമാപ്‌തിയാകും. തുടര്‍ന്ന് അടുത്ത ദിവസം മുതല്‍ രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്നും ചമ്പത് റായ് മാധ്യമങ്ങളോട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.