റായ്പൂർ: കലാപ പ്രദേശമായ നാരായൺപൂർ ജില്ലയിൽ സി.എ.എഫ് ജവാന്‍ ആത്മഹത്യ ചെയ്തു. സർവീസ് തോക്കുപയോഗിച്ചാണ് ധർമ്മേന്ദ്ര ഗാബേൽ (36) എന്ന കോൺസ്റ്റബിൾ സ്വയം വെടിയുതിർത്തത്. ഛോട്ടെ ദോങ്കർ പൊലിസ് സ്റ്റേഷനടുത്തുള്ള സേന ക്യാമ്പിലായിരുന്നു സംഭവം.
പട്ടാളക്യാമ്പിൽ നിന്നും വെടിയൊച്ചയുടെ ശബ്ദം കേൾക്കുകയും സ്ഥലത്തെത്തിയപ്പോള്‍ രക്തത്തിൽ കുളിച്ചുകിടക്കുന്ന ധർമ്മേന്ദ്രയെയാണ് കണ്ടതെന്നും സഹപ്രവർത്തകന്‍ പറയുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പൊലിസ് പറഞ്ഞു