ETV Bharat / bharat

Centre On Nipah Virus Outbreak : നിപ പ്രതിരോധ നടപടികൾ വിലയിരുത്തി ആരോഗ്യ മന്ത്രാലയം ; കേന്ദ്ര ഇടപെടലിനെ പ്രകീര്‍ത്തിച്ച് സഹമന്ത്രി - പ്രധാനമന്ത്രി

Union Health Ministry Reviews Nipah Virus Outbreak In Kozhikode: പൂനെയിലെ ഇന്ത്യന്‍ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് - നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് സമഗ്രമായ വിലയിരുത്തൽ നടന്നത്

Centre On Nipah Virus Outbreak  Nipah Virus Outbreak  Nipah Virus  Nipah  പ്രതിരോധ നടപടികൾ  ആരോഗ്യ മന്ത്രാലയം  കേന്ദ്ര ഇടപെടല്‍ പ്രകീര്‍ത്തിച്ച്  കേന്ദ്ര സഹമന്ത്രി  മന്ത്രി  Dr Bharati Pravin Pawar  NIV  ICMR  ഭാരതി പ്രവീണ്‍ പവാര്‍  പ്രധാനമന്ത്രി നരേന്ദ്രമോദി  പ്രധാനമന്ത്രി  നരേന്ദ്രമോദി
Centre On Nipah Virus Outbreak
author img

By ETV Bharat Kerala Team

Published : Sep 14, 2023, 10:18 PM IST

ന്യൂഡല്‍ഹി : കേരളം നിപ (Nipah) ഭീതിയിലിരിക്കെ രോഗപ്രതിരോധ നടപടികള്‍ നേരിട്ട് വിലയിരുത്തി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി ഡോ.ഭാരതി പ്രവീണ്‍ പവാര്‍ (Dr Bharati Pravin Pawar). പൂനെയിലെ ഇന്ത്യന്‍ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) - നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് (NIV) അവലോകന യോഗം നടന്നത്. യോഗത്തില്‍ നിപ വൈറസ് ബാധ തടയാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് മന്ത്രി സമഗ്രമായ വിലയിരുത്തൽ നടത്തി (Centre On Nipah Virus Outbreak).

സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രം: സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലും നിർണായകമായ പ്രതിരോധ നടപടികൾ നടപ്പിലാക്കുന്നതിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രതിബദ്ധതയും ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ഇടപെടലും ഡോ.ഭാരതി പ്രവീണ്‍ പവാര്‍ ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമർഥമായ നേതൃത്വത്തില്‍ ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ മാർഗനിർദേശങ്ങളോടെ കേന്ദ്ര സര്‍ക്കാര്‍ സ്ഥിതിഗതികൾ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്നും വൈറസ് കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. തൊട്ടുപിന്നാലെ ഈ വിവരങ്ങള്‍ അവര്‍ തന്‍റെ എക്‌സ്‌ അക്കൗണ്ടിലൂടെയും പങ്കുവച്ചു.

Also Read: ICMR Mobile Lab | നിപ പരിശോധന : ഐസിഎംആറിന്‍റെ മൊബൈൽ ലാബ് കോഴിക്കോടെത്തി

കേന്ദ്രത്തെ പ്രകീര്‍ത്തിച്ച് : കേരളത്തിലെ കോഴിക്കോട് റിപ്പോർട്ട് ചെയ്ത നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പൂനെയിലെ ഐസിഎംആർ-എൻഐവി സന്ദർശിച്ച് അവലോകന യോഗം നടത്തി. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ സമർഥമായ നേതൃത്വത്തിന് കീഴിലും ബഹുമാനപ്പെട്ട കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ മാർഗനിർദേശത്തിലുമാണ് മുന്നോട്ടുപോവുന്നത്. ഡോ.മൻസുഖ് മാണ്ഡവ്യജി തുടര്‍ച്ചയായി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയും വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും അവര്‍ പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ടാഗ്‌ ചെയ്‌ത് എക്‌സില്‍ കുറിച്ചു.

Also Read: Nipah Regulations In Kozhikode : ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ പാടില്ല ; കോഴിക്കോട്ട് നിയന്ത്രണങ്ങൾ കടുപ്പിച്ചു

പ്രതിരോധം ഇങ്ങനെ : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെയും ഐസിഎംആർ-എൻഐവിയുടെയും സഹകരണത്തോടെ ബയോസേഫ്‌റ്റി ലെവല്‍ 3 (BSL-3) ലബോറട്ടറികളോടെയുള്ള മൊബൈൽ യൂണിറ്റുകളുടെ അകമ്പടിയോടെ പരിശോധനയ്‌ക്കായി കേന്ദ്ര സംഘത്തെ അയച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. രോഗബാധ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും നിർണായകമായ പൊതുജനാരോഗ്യ നടപടികൾ നടപ്പിലാക്കുന്നതിനും സംസ്ഥാനത്തെ സഹായിക്കുന്നതിനായി ഡോ. മാലാ ഛബ്രയുടെ നേതൃത്വത്തിലുള്ള ഒരു മൾട്ടി ഡിസിപ്ലിനറി ടീമിനെയാണ് ആരോഗ്യ മന്ത്രാലയം വിന്യസിച്ചിട്ടുള്ളതെന്നും അവര്‍ വ്യക്തമാക്കി. പ്രശ്‌നബാധിത ഗ്രാമപഞ്ചായത്തുകളെ ക്വാറന്‍റൈന്‍ സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.