ന്യൂഡൽഹി : ജൂലായ് മാസത്തിൽ രാജ്യതലസ്ഥാനത്തിനായി 15 ലക്ഷം കൊവിഡ് ഡോസുകൾ മാത്രമാണ് കേന്ദ്രം നൽകുകയെന്ന് ഡൽഹി ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയ.
ഇത്തരത്തിലാണ് വാക്‌സിൻ ഡോസുകൾ നൽകുന്നതെങ്കിൽ ഡൽഹിയിൽ കുത്തിവയ്പ്പ് യജ്ഞം പൂർത്തിയാക്കാൻ കുറഞ്ഞത് 16 മാസമെങ്കിലും എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: എഐസിസി യോഗം വിളിച്ച് സോണിയ ഗാന്ധി
ജൂൺ 21 മുതൽ 18 വയസിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്‌സിൻ നൽകാൻ തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ഏഴിന് പ്രഖ്യാപിച്ചിരുന്നു. ജൂൺ രണ്ടിന് ശേഷം രാജ്യതലസ്ഥാനത്ത് ഉപയോഗിക്കുന്നതിനായി സൗജന്യ വാക്‌സിൻ ഡോസുകൾ കേന്ദ്രം നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Also Read: തമിഴ്‌നാട്ടിൽ വീണ്ടും ദുർമന്ത്രവാദ കൊലപാതകം; ഏഴ് വയസുകാരൻ കൊല്ലപ്പെട്ടു
ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ പ്രക്രിയയാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും ഏറ്റവും മോശമായി കൈകാര്യം ചെയ്യപ്പെടുന്ന പ്രവര്‍ത്തിയായി ഇത് മാറിയെന്നും സിസോദിയ ആരോപിച്ചു.