മുംബൈ: ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് റെയിൽവെ സ്റ്റേഷനിൽ ആൾക്കൂട്ടം കാണിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ സെൻട്രൽ റെയിൽവെ കേസെടുത്തു. ഏപ്രിൽ ഏഴിനാണ് സമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ പ്രചാരം നേടിയത്. ട്രെയിനിനായി നൂറോളം യാത്രക്കാർ കാത്തുനിൽക്കുന്ന എഡിറ്റ് ചെയ്‌ത വീഡിയോ ആണ് സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. സെൻട്രൽ റെയിൽവെ പിആർഒ ഓഫീസ് വീഡിയോ അപ്‌ലോഡ് ചെയ്‌ത ഫോൺ നമ്പർ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിഎസ്‌എംടി സ്റ്റേഷനിൽ ജനക്കൂട്ടം ഉണ്ടായിട്ടില്ലെന്നും ജനങ്ങൾ കൂടുതലാകുന്ന സാഹചര്യത്തെ നിയന്ത്രിക്കാൻ ആർപിഎഫിനെ നിയോഗിച്ചിട്ടുണ്ടെന്നും സെൻട്രൽ റെയിൽവെ പറയുന്നു.