ETV Bharat / bharat

Tomato Price | തക്കാളി വിലയിൽ നേരിയ ആശ്വാസം; 80 രൂപ സബ്‌സിഡി നിരക്കിൽ നൽകാൻ കേന്ദ്രം - തക്കാളി വില സ്ബ്‌സിഡി

തക്കാളി വില വീണ്ടും കുറയ്‌ക്കാന്‍ കേന്ദ്ര സർക്കാർ ഇടപെടൽ. 90 രൂപയിൽ നിന്ന് 80 രൂപയാക്കി

Tomato  Tomato price hike  Tomato price  Tomato price subsidy  തക്കാളി വില  തക്കാളി  തക്കാളി വില സ്ബ്‌സിഡി  തക്കാളി നിരക്ക്
Tomato price
author img

By

Published : Jul 16, 2023, 7:05 PM IST

ന്യൂഡൽഹി: രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സബ്‌സിഡി നിരക്കിൽ ഉപഭോക്താക്കൾക്ക് നൽകാൻ വീണ്ടും കേന്ദ്ര സർക്കാർ ഇടപെടൽ. തക്കാളിയുടെ മൊത്തവില കിലോയ്‌ക്ക് 90 രൂപയിൽ നിന്ന് 80 രൂപയാക്കി കുറച്ച് നൽകാനാണ് കേന്ദ്ര സർക്കാർ ഇന്ന് തീരുമാനിച്ചത്. വിപണിയിലെ തക്കാളി വിലയും സാധാരണക്കരുടെ പ്രതിസന്ധിയും വിലയിരുത്തിയ ശേഷമാണ് തക്കാളിയുടെ വില പരിഷ്‌കരിക്കാനുള്ള തീരുമാനം.

വിലക്കുറവ് തെരഞ്ഞെടുത്ത നഗരങ്ങളിൽ: നാഷണൽ അഗ്രികൾച്ചർ കോ-ഓപ്പറേഷൻ മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻഎഎഫ്‌ഇഡി), നാഷണൽ കൺസ്യൂമർ കോഓപ്പറേഷൻ ഫെഡറേഷൻ (എൻസിസിഎഫ്) എന്നിവയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ കുറഞ്ഞ വിലയിൽ തക്കാളി നേരിട്ട് വിതരണം ചെയ്‌ത് തുടങ്ങി. നിലവിൽ ഡൽഹി, നോയിഡ, ലഖ്‌നൗ, കാൺപൂർ, വാരാണസി, പട്‌ന, മുസാഫർപൂർ, അറാ എന്നിവിടങ്ങളിലാണ് 80 രൂപ നിരക്കിൽ തക്കാളി വിതരണം ചെയ്‌തിട്ടുള്ളത്. വില വ്യത്യാസം ഇനി കൂടുതൽ നഗരങ്ങളിലേയ്‌ക്കും വ്യാപിപ്പിക്കും.

ജൂലൈ 14ന് തക്കാളിയുടെ വില കിലോഗ്രാമിന് 90 രൂപയാക്കി പരിഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കുറച്ചത്. ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നാണ് നിലവിൽ തക്കാളി എത്തിക്കുന്നതെന്ന് എൻസിസിഎഫ് ചെയർമാൻ വിശാൽ സിങ് പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി തക്കാളി വില കുതിച്ചുയർന്നത് ഉപഭോക്താക്കളെ കാര്യമായി ബാധിച്ചിരുന്നു. തക്കാളി കൃഷി ചെയ്യുന്ന പ്രധാന നഗരങ്ങളിലെ ചൂടിലും മഴയിലുമുണ്ടായ കാലാവസ്ഥ വ്യതിയാനങ്ങളാണ് തക്കാളിക്ക് വില വർധിക്കാൻ ഒരു പ്രധാന കാരണം. ഇത് പുറമെ പലയിടത്തും മഴമൂലമുണ്ടായ ഗതാഗത തടസം കൊണ്ട് കർഷകർക്ക് തക്കാളി വ്യാപാരികളിലെത്തിക്കാൻ കഴിത്തതും വിലയെ ബാധിച്ചു.

also read : തക്കാളി വിറ്റ പണം തട്ടിയെടുക്കാന്‍ കര്‍ഷകനെ കൊലപ്പെടുത്തി ; പ്രതികളെ തെരഞ്ഞ് പൊലീസ്

മൊത്തവിലപ്പെരുപ്പം പ്രതിഫലിച്ചത് നിത്യജീവിതത്തിൽ : പ്രധാന നഗരങ്ങളിലെല്ലാം 150 മുതൽ 160 രൂപ വരെ തക്കാളിയ്‌ക്ക് വില ഉയർന്നിരുന്നു. ഹോള്‍സെയില്‍ വിപണിയില്‍ സാധനങ്ങളുടെ വിലയിലെ വർധനവ് കണക്കാക്കുന്ന മൊത്തവിലപ്പെരുപ്പം ഒക്‌ടോബറിൽ 8.39 ശതമാനം ആയിരുന്നെങ്കിലും പിന്നീട് കുറയുകയായിരുന്നു. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്‌റ്റംബർ വരെ 18 മാസത്തോളം ഇരട്ട അക്കത്തിലാണ് തുടർന്നത്. എന്നാൽ, ജൂണിൽ പണപ്പെരുപ്പം 4.81 ശതമാനത്തിലെത്തി.

പച്ചക്കറി വിലയിലെ കുത്തനെയുള്ള വർധനയാണ് ഇതിന് കാരണമായത്. പച്ചക്കറികൾ, മാംസം, മത്സ്യം, മുട്ട, പയർവർഗങ്ങൾ, സുഗന്ധവ്യഞ്‌ജനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും ഈ വില വ്യത്യാസം പ്രതിഫലിച്ചു. മെയ് മാസത്തിൽ റീട്ടെയിൽ പണപ്പെരുപ്പം രണ്ട് വർഷത്തെ ഏറ്റവും താഴ്‌ന്ന നിരക്കായ 4.31 ശതമാനത്തിലെത്തി. എന്നാലും ഏപ്രിലിൽ 4.7 ശതമാനത്തിലേയ്‌ക്ക് ഉയർന്നിരുന്നു.

also read : Tomato Price| ഹിമാചലിലെ മഴ മൂലം വിള നശീകരണവും ഗതാഗത തടസവും, തക്കാളി വില ഇനിയും ഉയരാൻ സാധ്യത

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.