ETV Bharat / bharat

'അത് ചായക്കോപ്പയിലെ കൊടുങ്കാറ്റ്' ; അദാനി ഗ്രൂപ്പിന്‍റെ ഓഹരിത്തകര്‍ച്ചയില്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി

author img

By

Published : Feb 3, 2023, 9:44 PM IST

രാജ്യത്തിന്‍റെ അടിസ്ഥാന സാമ്പത്തിക ഘടകങ്ങളെ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ബാധിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ടി വി സോമനാഥന്‍

അദാനി ഓഹരി ഇടിയല്‍  കേന്ദ്ര ധനകാര്യ സെക്രട്ടറി ടി വി സോമനാഥന്‍  Adani group share crash  ഓഹരി വിപണിയിലെ ചാഞ്ചാട്ടം  Adani Hindenburg report  central government on Adani induced economic woes  അദാനി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്
ധനകാര്യ സെക്രട്ടറി ടി വി സോമനാഥന്‍

ന്യൂഡല്‍ഹി : അദാനി ഗ്രൂപ്പ് കമ്പനികളുടെ ഷെയറുകള്‍ കൂപ്പുകുത്തിയത് മൂലം ഓഹരി വിപണിയില്‍ ഉണ്ടായ പ്രക്ഷുബ്‌ധത സ്ഥൂല സാമ്പത്തിക വീക്ഷണകോണില്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ടി വി സോമനാഥന്‍. ഇന്ത്യയുടെ പൊതു ധനകാര്യ സംവിധാനം ശക്തമാണ്. ഓഹരി വിപണിയിലെ ചലനങ്ങള്‍ അതിന്‍റെ പ്രത്യക്ഷ അര്‍ഥത്തില്‍ സര്‍ക്കാരിന്‍റെ ആശങ്കാവിഷയമല്ല. അതില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സ്വതന്ത്ര റെഗുലേറ്റര്‍മാര്‍ ഉണ്ടെന്നും അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ ഇന്ത്യന്‍ ധനകാര്യ സംവിധാനത്തെ എങ്ങനെ ബാധിക്കുമെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമായി ടി വി സോമനാഥന്‍ പറഞ്ഞു.

രാജ്യത്തിന്‍റെ ധനകാര്യ സ്ഥിരതയെ സംബന്ധിച്ച് ഒരു ആശങ്കയുമില്ല. പൊതുധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി ഉടമകള്‍ക്കോ, പണം നിക്ഷേപിച്ചവര്‍ക്കോ, പോളിസി ഉടമകള്‍ക്കോ ആശങ്ക വേണ്ടതില്ല. ഒരു കമ്പനിയുടെ ഓഹരിയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ രാജ്യത്തിന്‍റെ സാമ്പത്തിക അടിസ്ഥാന ഘടകങ്ങളെ ബാധിക്കുന്നതല്ല. പ്രാഥമിക നിക്ഷേപത്തിനുള്ള ശരിയായ അന്തരീക്ഷം, മികച്ച ധനകാര്യ വിപണി എന്നിവ സൃഷ്‌ടിക്കലാണ് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമെന്നും ടി വി സോമനാഥാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സെന്‍സെക്‌സ് ഇടിഞ്ഞു : അദാനി എന്‍റര്‍പ്രൈസസിന്‍റെ ഓഹരി മൂല്യം കഴിഞ്ഞ വര്‍ഷം ഡിസംബറിലെ 4,190 രൂപ എന്നുള്ള ഉയര്‍ന്ന തലത്തില്‍ നിന്ന് 70ശതമാനമാണ് ഇടിഞ്ഞത്. പ്രധാനമായും അദാനി ഓഹരികളുടെ വിറ്റഴിക്കല്‍ കാരണം ജനുവരി മുതല്‍ ബിഎസ്‌ഇ സെന്‍സെക്‌സ് 1000 പോയിന്‍റാണ് ഇടിഞ്ഞത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അദാനി ഗ്രൂപ്പിന്‍റെ ഓഹരികള്‍ ഇടിയുന്നത്.

അദാനി ഗ്രൂപ്പ് അക്കൗണ്ടിങ്ങിലും ഓഹരി വിലയിലും കൃത്രിമത്വം കാട്ടിയെന്നതുള്‍പ്പടെയുള്ള ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയത്. അദാനി എന്‍റര്‍പ്രൈസസിന്‍റെ എഫ്‌പിഒ(Follow on Public Offer) ആങ്കർ നിക്ഷേപകർക്കായി ആരംഭിച്ച ജനുവരി 24നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.