ETV Bharat / bharat

വില്‍ക്കാനുണ്ടൊരു ദ്വീപ്; പ്രകൃതിരമണീയമായ ഇഗ്വാന വാങ്ങാന്‍ ആളുണ്ടോ? വില ഒരു ഫ്ലാറ്റിനെക്കാള്‍ കുറവ് - national news updates

അമേരിക്കയില്‍ പ്രകൃതി രമണീയമായ ഇഗ്വാന ദ്വീപ് വില്‍പ്പനക്ക്. വില വെറും 3.76 കോടി രൂപ. മൂന്ന് മുറികള്‍, ഹാള്‍ അടുക്കള, ബാര്‍, ലിവിങ് ഏരിയ, സ്വിമ്മിങ് പൂള്‍ എന്നീ സൗകര്യങ്ങളുള്ള ഒരു ആഢംബര വീടും ദ്വീപിലുണ്ട്. വൈഫൈ, ടിവി, ഫോൺ വാച്ച് ടവര്‍ സൗകര്യങ്ങളും ദ്വീപില്‍ ഒരുക്കിയിട്ടുണ്ട്.

central america iguana island  iguana island on sale  വില്‍ക്കാനുണ്ടൊരു ദ്വീപ്  ഇഗ്വാന വാങ്ങാന്‍ ആളുണ്ടോ  ഇഗ്വാന ദ്വീപ് വില്‍പ്പനക്ക്  ഇഗ്വാന ദ്വീപ്  അമേരിക്കയിലെ ഇഗ്വാന ദ്വീപ്  മുംബൈ  പ്രൈവറ്റ് ഐലൻഡ് ഓൺലൈൻ  national news updates  latest news in Iguana
പ്രകൃതിരമണീയമായ ഇഗ്വാന വാങ്ങാന്‍ ആളുണ്ടോ
author img

By

Published : Jan 18, 2023, 10:30 PM IST

Updated : Jan 19, 2023, 1:21 PM IST

ഹൈദരാബാദ്: മുംബൈയിലെ ഒരു ഫ്‌ളാറ്റിന്‍റെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഒരു ദ്വീപ് വാങ്ങാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാനാകുമോ? അതും അമേരിക്കയില്‍. എന്നാലിത് സത്യമാണ്. മധ്യ അമേരിക്കയിലെ നിക്കരാഗ്വ ബ്ലൂഫീല്‍ഡില്‍ നിന്ന് 19.5 കിലോമീറ്റര്‍ അകലെയുള്ള ഇഗ്വാന ദ്വീപാണ് വില്‍ക്കാന്‍ വച്ചിരിക്കുന്നത്. വിലയാണെങ്കിലോ വെറും 3.76 കോടി രൂപ.

അഞ്ചേക്കര്‍ വിസ്‌തൃതിയുള്ള ദ്വീപില്‍ മൂന്ന് മുറികളുള്ള ഒരു ആഢംബര വീട്. കൂടാതെ ഒരു ഹാള്‍, അടുക്കള, ബാര്‍, ലിവിങ് ഏരിയ, സ്വിമ്മിങ് പൂള്‍, തുടങ്ങിയവയുമുണ്ട്. ചുറ്റുമുള്ള പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന് 28 അടി ഉയരത്തിലുള്ള ഒരു വാച്ച് ടവറും ദ്വീപിലുണ്ട്.

നിറയെ വാഴയും തെങ്ങുകളും നിറഞ്ഞ ദ്വീപില്‍ വൈഫൈ, ടിവി, ഫോൺ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ട്. ദ്വീപിലെ ജോലിക്കാര്‍ക്ക് താമസിക്കുന്നതിനായി മറുഭാഗത്ത് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഒരു നീന്തല്‍ കുളം കൂടി നിര്‍മിക്കാനുള്ള സ്ഥല സൗകര്യവും ദ്വീപിലുണ്ട്. ചൂണ്ടയിടുന്നതിനും ഇവിടെ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഈ ദ്വീപ് സ്വന്തമാക്കാൻ താത്‌പര്യമുള്ളവർക്ക് പ്രൈവറ്റ് ഐലൻഡ് ഓൺലൈൻ എന്ന വെബ്സൈറ്റിൽ നിക്കരാഗ്വ എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്‌ത് ഇഗ്വാന ദ്വീപിന്‍റെ വിശദാംശങ്ങൾ കാണാവുന്നതാണ്. നിലവില്‍ വില്‍പ്പനക്ക് വച്ചിരിക്കുന്ന ഈ ദ്വീപ് ഓൺലൈൻ ലേലത്തിൽ പങ്കെടുത്ത് നിങ്ങള്‍ക്കും സ്വന്തമാക്കാം.

Last Updated : Jan 19, 2023, 1:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.