ETV Bharat / bharat

അതിവേഗം പടർന്ന് ഡെൽറ്റ പ്ലസ്; മുന്നറിയിപ്പുമായി കേന്ദ്രം - ഡെൽറ്റ പ്ലസ് വകഭേദം

കൊവിഡ് വാക്‌സിനുകള്‍ക്ക് ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരായി പോരാടാനാകുമോയെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ ഐസിഎംആറും എൻഐവിയും പഠനം നടത്തും

covid 19 updates  covid delta plus variant  center on delta plus variant  central health ministry  delta plus variant  covid vaccination  കൊവിഡ് വാക്സിനേഷൻ  കൊവിഡ് 19 വാർത്തകൾ  കൊവിഡ് ഡെൽറ്റ പ്ലസ്  ഡെൽറ്റ പ്ലസ് വകഭേദം  കൊവിഡ് 19 വാർത്തകൾ
അതിവേഗം പടർന്ന് ഡെൽറ്റ പ്ലസ്; മുന്നറിയിപ്പുമായി കേന്ദ്രം
author img

By

Published : Jun 26, 2021, 9:22 AM IST

Updated : Jun 26, 2021, 9:59 AM IST

ന്യൂഡൽഹി: കൊവിഡിന്‍റെ ഡെൽറ്റ വകഭേദത്തിന് ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ ഡെൽറ്റ പ്ലസ് വകഭേദം ഇന്ത്യയിൽ അതിവേഗം പടരുന്നതായി റിപ്പോർട്ട്. ആശങ്ക പരത്തുന്ന ഈ വകഭേദത്തെ കുറിച്ച് എട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ ക്ലസ്റ്ററുകളിൽ അടിയന്തിരമായി കണ്ടയ്ൻമെന്‍റ് നടപടികളെടുക്കാനും വാക്സിനേഷൻ വർധിപ്പിക്കാനും കേന്ദ്രം നിർദ്ദേശിച്ചു.

അതിവേഗ വ്യാപനം

തമിഴ്‌നാട്, രാജസ്ഥാൻ, കർണാടക, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മു കശ്മീർ, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങൾക്ക് അയച്ച കത്തിലാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം. കൊവിഡ് പോസിറ്റീവ് ആയ ആളുകളുടെ സാമ്പിളുകൾ ഇന്ത്യൻ SARS-CoV-2 ജെനോമിക് കൺസോർഷ്യയുടെ നിയുക്ത ലബോറട്ടറികളിലേക്ക് ഉടനടി അയയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ തിരുപ്പതി, ഗുജറാത്തിലെ സൂറത്ത്, ഹരിയാനയിലെ ഫരീദാബാദ്, ജമ്മു കശ്മീരിലെ കത്ര, രാജസ്ഥാനിലെ ബിക്കാനീർ, പഞ്ചാബിലെ പട്യാല, ലുധിയാന, കർണാടകയിലെ മൈസുരു, തമിഴ്‌നാട്ടിലെ ചെന്നൈ, മധുര, കാഞ്ചീപുരം എന്നിവിടങ്ങളിൽ ആണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതെന്ന് കേന്ദ്രം പറഞ്ഞു.

വർധിച്ച വ്യാപന ശേഷി, ശ്വാസകോശത്തിലെ റിസപ്റ്റർ കോശങ്ങളുമായി ശക്തമായി ബന്ധിക്കാനുള്ള കഴിവ്, ആന്റിബോഡി പ്രതിരോധത്തിന് വിള്ളൽ വീഴ്ത്താനുള്ള ശേഷി എന്നിവയാണ് ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ പ്രത്യേകതകൾ. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത 51 ഡെൽറ്റ പ്ലസ് കേസുകളിൽ 22 എണ്ണം മഹാരാഷ്ട്രയിൽ നിന്നാണ്.

മഹാരാഷ്ട്രയിലെ രത്‌നഗിരി, ജൽഗാവ് കേരളത്തിലെ പാലക്കാട്, പത്തനംതിട്ട മധ്യപ്രദേശിലെ ഭോപ്പാൽ, ശിവപുരി തുടങ്ങിയ ഇടങ്ങളിലാണ് ഡെൽറ്റ പ്ലസ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തതത്.

മൂന്നാം തരംഗത്തിന് ഡെൽറ്റ പ്ലസ് കാരണമായേക്കും

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായ B.1.617.2 എന്ന ഡെൽറ്റ വകഭേദവുമായി വളരെ അടുത്ത ബന്ധമുള്ളതാണ് B.1.617.2.1 അഥവാ AY. 1 എന്ന ഡെൽറ്റ പ്ലസ് വകഭേദം. മറ്റു പല വകഭേദങ്ങളെയും പോലെ മുനകൾ പോലുള്ള സ്‌പൈക് പ്രോട്ടീൻ മേഖലയിലാണ് ഡെൽറ്റ പ്ലസിനും വ്യതിയാനം സംഭവിച്ചിരിക്കുന്നത്. ഡെൽറ്റ വകഭേദത്തിന് എതിരെ ഫലപ്രദമായ ഇന്ത്യയിലെ വാക്സീനുകൾ ഡെൽറ്റ പ്ലസിനെതിരെ എത്രത്തോളം കാര്യക്ഷമം ആണെന്ന് അറിവായിട്ടില്ല. നിലവിൽ പതിനൊന്നോളം രാജ്യങ്ങളിലായി 200ലധികം പേരെ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചിട്ടുണ്ട്.

Also Read: വാക്‌സിനുകള്‍ക്ക് ഡെല്‍റ്റ പ്ലസിനെ നിര്‍വീര്യമാക്കാനാകുമോ ?; പഠനം നടത്താന്‍ ഇന്ത്യ

അതേസമയം, അതിവ്യാപന ശേഷിയുള്ള ഡെൽറ്റ പ്ലസ് പ്രതീക്ഷിച്ചതിലും നേരത്തെ മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

Last Updated : Jun 26, 2021, 9:59 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.