ETV Bharat / bharat

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഈ ദശകത്തിന്‍റെ ശേഷിക്കുന്ന വര്‍ഷങ്ങളില്‍ മികച്ച വളര്‍ച്ച നിരക്ക് കൈവരിക്കും: മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് - economic survey 2023

രാജ്യത്തിന് നിയന്ത്രണമില്ലാത്ത ആഗോള പ്രതിഭാസങ്ങളാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്‌ക്ക് വെല്ലുവിളി സൃഷ്‌ടിക്കുന്നത്. കൊവിഡിന്‍റേയും യുക്രൈന്‍ യുദ്ധത്തിന്‍റേയും സാമ്പത്തിക ആഘാതം കുറയുകയാണെങ്കില്‍ രാജ്യത്തിന്‍റെ വളര്‍ച്ച നിരക്ക് ഇനിയും വര്‍ധിക്കുമെന്നും ഡോ വി അനന്ത നാഗേശ്വരന്‍ പറഞ്ഞു

CEA V Anantha Nageswaran  ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ  V Anantha Nageswaran press meet  ഡോ വി അനന്ത നാഗേശ്വരന്‍  economic survey 2023  സാമ്പത്തിക സര്‍വെ 2023
ഡോ വി അനന്ത നാഗേശ്വരന്‍
author img

By

Published : Jan 31, 2023, 5:43 PM IST

ന്യൂഡല്‍ഹി: 2024 സാമ്പത്തിക വര്‍ഷം രാജ്യത്ത് പണപ്പെരുപ്പം വളര്‍ച്ചയ്‌ക്ക് അനുഗുണമായും ഉപഭോക്താക്കള്‍ക്ക് പ്രശ്‌നം സൃഷ്‌ടിക്കാത്ത രീതിയിലും ആകുമെന്ന് കേന്ദ്ര സര്‍ക്കാറിന്‍റെ മുഖ്യസാമ്പത്തിക ഉപദേഷ്‌ടാവ് ഡോ. വി അനന്ത നാഗേശ്വരന്‍. സാമ്പത്തിക സര്‍വേ ലോക്‌സഭയില്‍ വച്ചതിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ദശകത്തിന്‍റെ ശേഷിക്കുന്ന വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മികച്ച രീതിയിലുള്ള പ്രകടനം കാഴ്‌ചവയ്‌ക്കും.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച നിരക്ക് 6.8 ശതമാനവും, അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 6.1ശതമാനവും, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനവുമെന്ന അനുമാനത്തില്‍ മാറ്റമില്ല. കൊവിഡും റഷ്യ-യുക്രൈന്‍ യുദ്ധവും സൃഷ്‌ടിച്ച സാമ്പത്തിക ആഘാതത്തിന് അല്‍പ്പം ശമനം വരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച നിരക്കില്‍ ഇനിയും വര്‍ധനവ് ഉണ്ടാകും. ഒരു ബാരല്‍ അസംസ്‌കൃത എണ്ണയുടെ വില 100 ഡോളറില്‍ താഴെയായി നിലനില്‍ക്കുകയാണെങ്കില്‍ വളര്‍ച്ച നിരക്കിലെ അനുമാനത്തില്‍ മാറ്റമുണ്ടാവില്ല.

സാമ്പത്തിക പരിഷ്‌കാരങ്ങളുടെ നേട്ടങ്ങള്‍: കേന്ദ്ര സര്‍ക്കാറിന്‍റെ സാമ്പത്തിക പരിഷ്‌കാരങ്ങളും നയങ്ങളും സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാകുന്ന ആന്തരികവും ബാഹ്യവുമായ പ്രതികൂല പ്രത്യാഘാതങ്ങൾ തടയാന്‍ സഹായിക്കും. കേന്ദ്ര സര്‍ക്കാറിന്‍റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഉയര്‍ന്ന വളര്‍ച്ച നിരക്ക് മാത്രമല്ല അതിന്‍റെ ഫലങ്ങള്‍ എല്ലാ വിഭാഗങ്ങളിലും എത്തുന്നതിലേക്ക് നയിക്കും.

രാജ്യത്തെ കാര്‍ഷിക മേഖല വലിയ രീതിയിലുള്ള കയറ്റുമതി സാധ്യത കൈവരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച പല നടപടികള്‍ കാരണം കാര്‍ഷിക മേഖലയിലെ സ്വകാര്യ നിക്ഷേപത്തിന്‍റെ തോത് നല്ല രീതിയില്‍ വര്‍ധിച്ചിട്ടുണ്ട് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.