ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി താവളങ്ങൾ സന്ദർശിച്ച് സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്. അരുണാചൽ പ്രദേശ്, അസം ഉൾപ്പെടെ കിഴക്കൻ മേഖലയിലെ വ്യോമ താവളങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്. വ്യോമസേന, ഐ.ടി.ബി.പി സൈനികരുമായി അദ്ദേഹം സംവദിച്ചു. സൈനികരുടെ മനോവീര്യത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അതിർത്തികൾ സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യം കർമനിരതരാണെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് സൈന്യത്തിൻ്റെ ആക്രമണം നേരിടാൻ കൂടുതൽ ഇന്ത്യൻ സൈന്യത്തെയും വ്യോമസേനയെയും അതിർത്തികളിൽ വിന്യസിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.