ചെന്നൈ: പ്രതിരോധ മന്ത്രാലയം നിയോഗിച്ച അന്വേഷണ സംഘം തെളിവെടുപ്പുമായി ബന്ധപ്പെട്ട് ദുരന്തമുഖത്തെത്തി. എയർ മാർഷൽ മാനവേന്ദ്ര സിങ് നയിക്കുന്ന സംഘമാണ് സ്ഥലത്തെത്തിയത്. പ്രദേശത്ത് സംഘം ഡ്രോണുകൾ വിന്യസിച്ചു. പ്രദേശത്തെ കാലാവസ്ഥ സാഹചര്യങ്ങൾ, അപകട കാരണം എന്നിവ കണ്ടെത്താനായാണ് ഡ്രോൺ പരിശോധന.
ഹെലികോപ്‌റ്ററിന്‍റെ ബ്ലാക്ക് ബോക്‌സ് ഇതിനകം കണ്ടെടുത്തിട്ടുണ്ട്. ഇതു അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലൂടെ സാങ്കേതിക വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും റിപ്പോർട്ട് പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിക്കുകയും ചെയ്യും. ബ്ലാക്ക് ബോക്‌സിൽ നിന്ന് വിവരങ്ങൾ കിട്ടാത്ത സാഹചര്യമുണ്ടായാൽ റഷ്യൻ വിദഗ്‌ധ സംഘത്തിന്‍റെ സഹായം തേടുമെന്നും എയർ ഫോഴ്‌സ് വൃത്തങ്ങൾ വ്യക്തമാക്കി.
READ MORE: Coonoor Helicopter Crash: എന്താണ് സംയുക്ത സേന സംഘ അന്വേഷണം?