ETV Bharat / bharat

മദ്യനയ അഴിമതി കേസ് : മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യുന്നു, പ്രതിഷേധിച്ച എഎപി നേതാക്കള്‍ കസ്റ്റഡിയില്‍

author img

By

Published : Feb 26, 2023, 4:23 PM IST

മദ്യനയ അഴിമതി കേസിൽ ഇത് രണ്ടാം തവണയാണ് മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യുന്നത്

CBI questioning of Sisodia  AAP leaders detained  മദ്യനയ അഴിമതി കേസ്  മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യുന്നു  മനീഷ് സിസോദിയയെ ചോദ്യം ചെയ്യുന്നു  എഎപി നേതാക്കളെ കസ്റ്റഡിയിലെടുത്തു  മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യുന്നത്  സഞ്ജയ് സിങ്  ഗോപാൽ റായ്  എഎപി നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു  കെജ്‌രിവാൾ  Manish Sisodia is being questioned  Deputy Chief Minister Manish Sisodia  AAP leaders detained for protesting  Delhi excise policy scam case  ഡൽഹി മദ്യനയ അഴിമതി കേസിൽ  CBI questioning of Sisodia  manish sisodia arrest
മനീഷ് സിസോദിയ

ന്യൂഡൽഹി : മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യുന്നു. അതിനിടെ സിബിഐ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ച സഞ്ജയ് സിങ്, ഗോപാൽ റായ് ഉൾപ്പടെയുള്ള നിരവധി എഎപി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെക്കൻ ജില്ലയിൽ സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.

'തെമ്മാടിത്തം അതിന്‍റെ ഉച്ചസ്ഥായിയിൽ': ക്രമസമാധന നില തകരാതിരിക്കാനാണ് പ്രതിഷേധകരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം സമാധാനപരമായി പ്രതിഷേധിച്ച നേതാക്കളെയാണ് പൊലീസ് പിടികൂടിയതെന്ന് ആം ആദ്‌മി പാർട്ടി എംഎൽഎ കുൽദീപ് കുമാർ പറഞ്ഞു. പൊലീസ് നടപടിയോട് പ്രതികരിച്ച ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്, മോദിയുടെ തെമ്മാടിത്തം അതിന്‍റെ ഉച്ചസ്ഥായിയിൽ ആണെന്ന് ട്വീറ്റിൽ ആരോപിച്ചു.

മറ്റൊരാളുടെ സഹായമില്ലാതെ നടക്കാൻ പോലും കഴിയാത്തയാളാണ്. എന്നിട്ടും തന്‍റെ കാര്‍ പൊലീസ് വളയുകയും വാഹനത്തിലുണ്ടായിരുന്ന സഹായിയെ ബലമായി ഇറക്കിവിടുകയും ചെയ്‌തുവെന്നും ഗോപാൽ റായ് ആരോപിച്ചു. ഉദ്യോഗസ്ഥർ തന്‍റെ കാറിനുള്ളിൽ അതിക്രമിച്ചുകയറി തന്നെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. പക്ഷേ ഈ തെമ്മാടിത്തത്തിൽ തങ്ങൾ ഭയപ്പെടുകയോ അടിയറവ് പറയുകയോ ഇല്ലെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.

  • भगवान आपके साथ है मनीष। लाखों बच्चों और उनके पेरेंट्स की दुआयें आपके साथ हैं। जब आप देश और समाज के लिए जेल जाते हैं तो जेल जाना दूषण नहीं, भूषण होता है। प्रभू से कामना करता हूँ कि आप जल्द जेल से लौटें। दिल्ली के बच्चे, पैरेंट्स और हम सब आपका इंतज़ार करेंगे। https://t.co/h8VrIIYRTz

    — Arvind Kejriwal (@ArvindKejriwal) February 26, 2023 " class="align-text-top noRightClick twitterSection" data=" ">

ചോദ്യം ചെയ്യൽ രണ്ടാം തവണ : ഡൽഹി മദ്യനയ അഴിമതി കേസിൽ ഇത് രണ്ടാം തവണയാണ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യുന്നത്. നേരത്തേ ഒക്‌ടോബർ 17ന് അദ്ദേഹത്തെ ചോദ്യം ചെയ്‌തിരുന്നു. ചോദ്യം ചെയ്യലിന് മുന്നോടിയായി അദ്ദേഹം രാജ്‌ഘട്ടിലെ മഹാത്മാഗാന്ധിയുടെ സ്‌മാരകം സന്ദർശിച്ചു.

'ഇന്ന് സിബിഐയ്‌ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. അന്വേഷണത്തോട് പൂർണമായും സഹകരിക്കും. ലക്ഷക്കണക്കിന് കുട്ടികളുടെ സ്‌നേഹവും കോടിക്കണക്കിന് ജനങ്ങളുടെ അനുഗ്രഹവും ഞങ്ങളോടൊപ്പമുണ്ട്' - ചോദ്യം ചെയ്യലിന് മുമ്പ് മനീഷ് സിസോദിയ ട്വിറ്ററിൽ കുറിച്ചു.

ഒരുപക്ഷേ ഏതാനും മാസം തനിക്ക് ജയിലിൽ കഴിയേണ്ടി വന്നേക്കാം. എന്നാൽ അത് താൻ ഭയക്കുന്നില്ല. ഭഗത് സിങ്ങിന്‍റെ അനുയായിയാണ് താൻ, അതിനാൽ തെറ്റായ ആരോപണങ്ങളാൽ ജയിലിൽ പോകേണ്ടിവരുന്നത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്തുണച്ച് കെജ്‌രിവാൾ : സിസോദിയയുടെ ട്വീറ്റിന് മറുപടിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. 'ദൈവം നിങ്ങളോടൊപ്പമുണ്ട്. ലക്ഷക്കണക്കിന് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഗ്രഹവും നിങ്ങളോടൊപ്പമുണ്ട്.

ജയിലില്‍ പോകേണ്ടി വന്നാല്‍ അത് രാജ്യത്തിനും സമൂഹത്തിനും വേണ്ടിയാണ്. അത് ഒരിക്കലും ശാപമല്ല, മഹത്തായ കാര്യമാണ്. അങ്ങനെയെങ്കില്‍ നിങ്ങൾ വേഗം മടങ്ങിവരാനും ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു. എല്ലാവരും നിങ്ങൾക്കായി കാത്തിരിക്കും' - കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.

രാഷ്‌ട്രീയ പകപോക്കലെന്ന് എഎപി : മനീഷ് സിസോദിയയുടെ വസതിക്ക് മുന്നിൽ നേരത്തെ കനത്ത സുരക്ഷയാണ് ഒരുക്കിയത്. ആം ആദ്‌മി പാർട്ടി പ്രവർത്തകര്‍ സിസോദിയയുടെ വസതിക്ക് പുറത്ത് തടിച്ചുകൂടിയിരുന്നു. കൂടാതെ മനീഷ് സിസോദിയയെ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച് എഎപി നേതാക്കൾ വിമർശനവുമായും രംഗത്തെത്തി.

ബിജെപിയുടേത് സ്വേച്ഛാധിപത്യമാണെന്ന് വിശേഷിപ്പിച്ച എഎപി നേതാക്കൾ, മനീഷ് സിസോദിയയെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ആരോപിച്ചു. സിസോദിയയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് സിബിഐ സമൻസ് അയച്ചതെന്നും ഇത് രാഷ്‌ട്രീയ പകപോക്കലാണെന്നും എഎപി നേതാക്കൾ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.