ETV Bharat / bharat

ഭീഷണിയും തടങ്കലും: 10 പൊലീസുകാർക്ക് എതിരെ കേസ്

author img

By

Published : Jun 28, 2021, 5:10 PM IST

വ്യവസായിയെ തടങ്കലിൽ വെക്കുകയും ഭീഷണിപ്പെടുത്തുകയും സ്വത്ത് മറ്റൊരു വ്യവസായിക്ക് കൈമാറാൻ നിർബന്ധിക്കുകയും ചെയ്തുവെന്നുള്ള പരാതിയിലാണ് അസിസ്റ്റന്‍റ് കമ്മിഷണർ ഉൾപ്പെടെയുള്ള പൊലീസുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

TN crime branch  TN crime branch registers case against 10 police officers  case against 10 police officers in Tamil Nadu  Illegal detention case in Tamil Nadu  10 പൊലീസുകാർക്കെതിരെ തമിഴ്‌നാട് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു  ക്രൈംബ്രാഞ്ച്  തമിഴ്‌നാട് ക്രൈംബ്രാഞ്ച്  അസിസ്റ്റന്‍റ് കമ്മീഷണർ  സിബി-സിഐഡി  തമിഴ്‌നാട് സിബി-സിഐഡി
10 പൊലീസുകാർക്കെതിരെ തമിഴ്‌നാട് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു

ചെന്നൈ: വ്യവസായിയെ തടങ്കലിൽ വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് അസിസ്റ്റന്‍റ് കമ്മിഷണർ ഉൾപ്പെടെ 10 പൊലീസുകാർക്കെതിരെ തമിഴ്‌നാട് സിബി-സിഐഡി കേസ് രജിസ്റ്റർ ചെയ്തു. വ്യവസായിയെയും കുടുംബത്തെയും അനധികൃതമായി തടങ്കലിൽ വെക്കുകയും സ്വത്ത് മറ്റൊരു വ്യവസായിക്ക് കൈമാറാൻ നിർബന്ധിച്ചു വെന്നുമുള്ള പരാതിയിലാണ് കേസ്. തമിഴ്‌നാട് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിർദ്ദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Also Read: കരിപ്പൂർ സ്വർണക്കടത്ത്; അര്‍ജുൻ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി

ബിസിനസ് പങ്കാളിയുമായി വ്യവസായ സംരംഭം തുടങ്ങിയെങ്കിലും കുറച്ച് വർഷങ്ങൾക്ക് മുൻപ് വ്യവസായം അവസാനിപ്പിച്ചുവെന്ന് പരാതിക്കാരൻ പറയുന്നു. പണമിടപാടുകൾ എല്ലാം ബാങ്ക് വഴിയാണ് നടത്തിയിരുന്നതെന്നും എന്നാൽ 2019 സെപ്റ്റംബറിൽ അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി തന്നെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരൻ പറയുന്നു.

പിന്നീട് തന്നെയും കുടുംബത്തെയും ചെന്നൈയുടെ ഉൾഭാഗത്തുള്ള ഫാം ഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയി സ്വത്ത് മറ്റൊരു വ്യവസായിക്ക് കൈമാറാൻ നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നു. 10 പൊലീസുകാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വകുപ്പ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.