ETV Bharat / bharat

Cauvery Water Dispute Issue Bengaluru Bandh: സര്‍ക്കാര്‍- സ്വകാര്യ ബസുകളില്ല, കടകളും തുറന്നില്ല; കാവേരി നദീജലത്തര്‍ക്കത്തില്‍ ബെംഗളൂരു ബന്ദ്

Bengaluru Bandh : രാവിലെ ആറ് മണിക്ക് ആരംഭിച്ച ബന്ദ് വൈകുന്നേരം ആറിനാണ് അവസാനിക്കുന്നത്. 150ല്‍ അധികം കര്‍ഷക സംഘടനകളുടെ പിന്തുണയിലാണ് ബന്ദ്.

Bengaluru Bandh  Cauvery Water Dispute Issue Bengaluru Bandh  Cauvery Water Dispute  Bengaluru Bandh Latest News  Reason For Bengaluru Bandh  കാവേരി നദീജലത്തര്‍ക്കം  ബെംഗളൂരു ബന്ദ്  ബെംഗളൂരു കര്‍ഷക സംഘടനകളുടെ ബന്ദ്  കര്‍ണാടക ബന്ദ്  കര്‍ണാടക തമിഴ്‌നാട് കാവേരി നദീജലത്തര്‍ക്കം
Cauvery Water Dispute Issue Bengaluru Bandh
author img

By ETV Bharat Kerala Team

Published : Sep 26, 2023, 10:46 AM IST

ബെംഗളൂരു: കാവേരി നദീജലം (Cauvery Water Dispute Issue) തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ വിവിധ കര്‍ഷക കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്‌ത ബന്ദ് പുരോഗമിക്കുന്നു (Bengaluru Bandh). രാവിലെ ആറിന് ആരംഭിച്ച ബന്ദ് വൈകുന്നേരം ആറ് മണിക്കാണ് അവസാനിക്കുന്നത്. കര്‍ണാടക പ്രതിപക്ഷം ബിജെപി (BJP), ജെഡിഎസ് (JDS), ആം ആദ്‌മി പാര്‍ട്ടി (AAP) എന്നിവയുടെ പിന്തുണയും ബന്ദിനുണ്ട്. അതേസമയം, ബന്ദിനോട് എതിര്‍പ്പ് പരസ്യമാക്കിയ ചില സംഘടനകള്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി രാജ്‌ഭവന്‍ ഉപരോധിക്കും.

കാവേരി നദി താഴ്‌വരയില്‍ മഴ ലഭിക്കാത്ത സാഹചര്യത്തില്‍ കൃഷ്‌ണരാജ സാഗര റിസർവോയർ (Krishna Raja Sagar Reservoir) ഉള്‍പ്പടെയുള്ള വിവധ അണക്കെട്ടുകളില്‍ നീരൊഴുക്ക് കുറഞ്ഞ അവസ്ഥയാണ്. ഈ സാഹചര്യം പരിഗണിക്കാതെ സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിന് വെള്ളം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് കര്‍ണാടകയിലെ കര്‍ഷക സംഘടനകള്‍ ആദ്യം ബെംഗളൂരു ബന്ദിനും പിന്നീട് കര്‍ണാടക ബന്ദിനും ആഹ്വാനം ചെയ്‌തത്. സെപ്‌റ്റംബര്‍ 29നാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌ത സംസ്ഥാന വ്യാപകമായ ബന്ദ്. തമിഴ്‌നാട്ടിലേക്കുള്ള ജലവിതരണം അടിയന്തരമായി നിര്‍ത്തിവയ്‌ക്കണമെന്നും കര്‍ണാടകയിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

150ല്‍ അധികം സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ബെംഗളൂരു ബന്ദ് നടക്കുന്നത്. ബന്ദിന്‍റെ പശ്ചാത്തലത്തില്‍ ബെംഗളൂരു സിറ്റി കലക്‌ടര്‍ കഴിഞ്ഞ ദിവസം തന്നെ മേഖലയിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ സ്വകാര്യ ബസുകളൊന്നും ഇന്ന് സര്‍വീസ് നടത്തുന്നില്ല.

ഓട്ടോ ടാക്‌സി സര്‍വീസുകളെയും ഓല (OLA), ഊബര്‍ (Uber) സേവനങ്ങളെയും ബന്ദ് ബാധിച്ചിട്ടുണ്ട്. വ്യവസായ വാണിജ്യശാലകളും കടകളും അടഞ്ഞ് കിടക്കുകയാണ്. അതേസമയം, മെട്രോ സര്‍വീസുകളും സര്‍ക്കാര്‍ ഓഫിസുകളും ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. തെരുവോരങ്ങളിലെ ചെറുകിട കച്ചവടക്കാരെയും ബന്ദ് ബാധിച്ചിട്ടില്ല.

ആശുപത്രി, ആംബുലന്‍സ് ഉള്‍പ്പടെയുള്ള അവശ്യ സര്‍വീസുകളെ നേരത്തെ തന്നെ ബന്ദില്‍ നിന്നും ഒഴിവാക്കിയിരുന്നു. അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ വിവിധയിടങ്ങളില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് സജ്ജമാക്കിയിരിക്കുന്നത്.

അതേസമയം, അടുത്തിടെ ബെംഗളൂരുവിന്‍റെയും അയൽജില്ലകളുടെയും കുടിവെള്ള ആവശ്യങ്ങൾക്ക് വേണ്ടി കാവേരി നദിക്ക് കുറുകെയായി ബാലന്‍സിങ് റിസര്‍വോയര്‍ നിര്‍മിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് വാക്ക് ഫോര്‍ വാട്ടര്‍ റാലി സംഘടിപ്പിച്ചിരുന്നു. കര്‍ഷക സംഘടനകളുടെ ഉള്‍പ്പടെ പിന്തുണയോടെ ആയിരുന്നു കോണ്‍ഗ്രസിന്‍റെ പദയാത്ര.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.