മുംബൈ: മഹാരാഷ്ട്രയില്‍ ജാതി രാഷ്ട്രീയം ആരംഭിച്ചത് എന്‍സിപി രൂപീകരണത്തിന് ശേഷമെന്ന് എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെ. 1999 ലാണ് എന്‍സിപി സംസ്ഥാനത്ത് രൂപീകരിക്കുന്നത്. അതിന് ശേഷമാണ് സംസ്ഥാനത്ത് ഇത്രയും ജാതി അടിസ്ഥാനത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. എന്‍സിപി സംസ്ഥാനത്തെ രണ്ട് സമൂഹങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കിയെന്നും രാജ് താക്കറെ ആരോപിച്ചു.
Also Read: മഹാരാഷ്‌ട്രയിൽ കൊവിഡ് വ്യാപനത്തിന് കാരണം അതിഥി തൊഴിലാളികളാണെന്ന് രാജ് താക്കറെ
സംസ്ഥാനത്ത് മുന്‍പ് ജാതി അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം ഉണ്ടായിരുന്നില്ല. 1999ന് ശേഷമാണ് സംസ്ഥാനത്ത് ഇത്തരം ജാതി വേര്‍തിരിവ് കണ്ടു തുടങ്ങിയത്. ഇപ്പോള്‍ സംസ്ഥാനമാകെ ഈ ജാതി രാഷ്ട്രീയം കാണാം. 15-20 വര്‍ഷങ്ങള്‍ കൊണ്ട് ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സുഹൃത്തുക്കള്‍ക്കിടയിലും പടര്‍ന്നു പിടിച്ചു. രാഷ്‌ട്രീയത്തില്‍ നിന്നും ജാതി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.