ETV Bharat / bharat

ബാങ്കിൽ നിന്ന് 22.53 ലക്ഷവുമായി കാഷ്യർ മുങ്ങി; തെരച്ചിൽ ഊർജിതമാക്കി പൊലീസ്

author img

By

Published : May 11, 2022, 5:10 PM IST

ഹൈദരാബാദിലെ വനസ്ഥലിപുരത്തെ ബാങ്ക് ഓഫ് ബറോഡയുടെ സാഹിബ് നഗർ ബ്രാഞ്ചിൽ നിന്നാണ് പണവുമായി പ്രതി കടന്നുകളഞ്ഞത്

ബാങ്കിൽ നിന്ന് 22.53 ലക്ഷവുമായി കാഷ്യർ മുങ്ങി  ഹൈദരാബാദിൽ ബാങ്കിൽ നിന്ന് പണം തട്ടി കാഷ്യർ  വനസ്ഥലിപുരത്തെ ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് ലക്ഷങ്ങൾ കവർന്ന് ഉദ്യോഗസ്ഥൻ  Cashier escaped with rs. 22.53 lakh from the Bank of Baroda  Cashier escaped with rs. 22.53 lakh in Hyderabad
ബാങ്കിൽ നിന്ന് 22.53 ലക്ഷവുമായി കാഷ്യർ മുങ്ങി; തെരച്ചിൽ ഊർജിതമാക്കി പൊലീസ്

ഹൈദരാബാദ്: ബാങ്കിൽ നിന്ന് 22.53 ലക്ഷം രൂപ കവർന്ന് ഉദ്യോഗസ്ഥൻ മുങ്ങി. ഹൈദരാബാദിലെ വനസ്ഥലിപുരത്തെ ബാങ്ക് ഓഫ് ബറോഡയുടെ സാഹിബ് നഗർ ബ്രാഞ്ചിൽ നിന്നാണ് 22.53 ലക്ഷം രൂപയുമായി ബാങ്കിലെ തന്നെ കാഷ്യറായ പ്രവീണ്‍ കടന്നു കളഞ്ഞത്. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

ചൊവ്വാഴ്‌ച ഉച്ചക്ക് ശേഷം സുഖമില്ലാത്തതിനാൽ മരുന്ന് മേടിക്കാൻ പോവുകയാണെന്ന് പറഞ്ഞ് ഇയാൾ ബാങ്കിൽ നിന്ന് ഇറങ്ങിയ പ്രവീണ്‍ പണവുമായി കടന്നു കളയുകയായിരുന്നു. വൈകുന്നേരം അക്കൗണ്ട് പരിശോധിക്കുമ്പോഴാണ് പണം നഷ്‌ടപ്പെട്ട വിവരം ബാങ്ക് ഉദ്യോഗസ്ഥരും അറിയുന്നത്. തുടർന്ന് ബാങ്ക് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ പ്രവീണിന് ഇതിലൂടെ വൻതുക നഷ്‌ടമായി പൊലീസ് സംശയിക്കുന്നുണ്ട്. ഇതിനെത്തുടർന്നാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. ഇയാൾക്കായി സംസ്ഥനത്തുടനീളം പൊലീസ് തെരച്ചിൽ ആരംഭിച്ചു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.