ETV Bharat / bharat

ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച് കാര്‍ ഡ്രൈവര്‍ : വീഡിയോ പുറത്ത്

വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു

Car driver hits biker after verbal spat in Delhi  Biker  Hit and Run  Four wheeler  Delhi  Arjan Garh Metro station  Gurugram  ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് കാര്‍ ഡ്രൈവര്‍  ന്യൂഡല്‍ഹി  കാര്‍ ഡ്രൈവര്‍  കാര്‍ ഡ്രൈവറുടെ വാക്ക് തര്‍ക്കം  ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് കാര്‍ ഡ്രൈവര്‍
ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് കാര്‍ ഡ്രൈവര്‍
author img

By

Published : Jun 6, 2022, 9:53 PM IST

ന്യൂഡല്‍ഹി : വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ ബൈക്ക് യാത്രികനെ ഇടിച്ചിട്ടു. അർജൻഗഡ് മെട്രോ സ്‌റ്റേഷന് സമീപമാണ് സംഭവം. ഗുരുഗ്രാമില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികനെയാണ് ഇടിച്ചിട്ടത്.

പിറകെയെത്തിയ കാറിലെ ഡ്രൈവര്‍ അശ്രദ്ധമായി വാഹനമോടിക്കുകയും തങ്ങളോട് അനാവശ്യമായി തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നുവെന്ന് ബൈക്ക് യാത്രികന്‍ പറയുന്നു. ശേഷം മറ്റൊരു ബൈക്കില്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തു.

ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് കാര്‍ ഡ്രൈവര്‍

സംഭവത്തെ തുടര്‍ന്ന് വേഗത കുറച്ചെങ്കിലും കാര്‍ ഡ്രൈവര്‍ വേഗത കൂട്ടി തന്നെ ഇടിച്ചുതെറിപ്പിച്ച് പോകുകയായിരുന്നെന്നും യാത്രികന്‍ വിശദീകരിച്ചു. സംഭവത്തില്‍ ബൈക്ക് യാത്രികനോട് പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഇടിച്ചിട്ട വാഹനം ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.