ജോധ്‌പൂര്‍ : ട്രാഫിക് നിയമങ്ങള്‍ (Traffic Norms) ലംഘിച്ചത് ചോദ്യം ചെയ്‌ത പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച് കാര്‍ ഡ്രൈവര്‍ (Car Driver). ജോധ്പൂർ നഗരത്തിലെ മെഡിക്കൽ കോളജ് (Medical College) കവലയിൽ വച്ചാണ് ഇയാള്‍ പൊലീസുകാരന് നേരെ അക്രമം അഴിച്ചുവിട്ടത്. ട്രാഫിക് ലംഘനം ചോദ്യം ചെയ്യാനെത്തിയ ഹോം ഗാര്‍ഡിനെ (Home Guard) ഇടിക്കാന്‍ ശ്രമിച്ചതോടെ ഇദ്ദേഹം കാറിന്‍റെ ബോണറ്റിലേക്ക് തെറിച്ചുവീഴുകയായിരുന്നു, എന്നാല്‍ ഇത് വകവയ്‌ക്കാതെ 500 മീറ്ററോളം ഇയാള്‍ നിര്‍ത്താതെ വാഹനമോടിച്ച് പോവുകയായിരുന്നു (Car Driver Attacks Home Guard).
സംഭവം ഇങ്ങനെ : കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെ ജല്‍ജോഗ് ഭാഗത്തുനിന്നും മെഡിക്കല്‍ കോളജ് കവലയിലെ റെഡ് സിഗ്നല്‍ തെറ്റിച്ചെത്തിയ വെള്ള നിറത്തിലുള്ള ആൾട്ടോ കാറിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് പ്രതാപ് തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇതില്‍ രോഷാകുലനായ ഡ്രൈവര്‍ ഇയാള്‍ക്ക് നേരെ വാഹനം ഓടിച്ചുകയറ്റി ഭയപ്പെടുത്തുകയായിരുന്നു. ഇതോടെ ജീവന്‍ രക്ഷിക്കാനായി കാറിന്‍റെ ബോണറ്റിലേക്ക് എടുത്തുചാടിയ പൊലീസ് ഉദ്യോഗസ്ഥനുമായി കാര്‍ രണ്ട് ട്രാഫിക് സിഗ്നലുകള്‍ കടന്ന് 500 മീറ്ററോളം അമിതവേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് കമ്മിഷണറുടെ ഓഫിസിന് മുന്നിലെത്തി ബ്രേക്ക് ചവിട്ടിയതോടെ ഹോംഗാര്‍ഡ് പ്രദീപ് റോഡിലേക്ക് തെറിച്ചുവീണു. വീഴ്‌ചയില്‍ ഇയാളുടെ തലയ്‌ക്കും കാലിനും അരക്കെട്ടിനും ഗുരുതരമായി പരിക്കേറ്റിരുന്നു. സമീപത്തുണ്ടായിരുന്ന ടാക്‌സി ഡ്രൈവര്‍ ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചു.
പ്രതിക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ് : എന്നാല്‍ ഇതിനിടെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട കാര്‍ ഡ്രൈവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, വധശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതായും പൊലീസ് അറിയിച്ചു. അതേസമയം ആക്രമണം നടക്കുമ്പോള്‍ പ്രദീപിനൊപ്പം കോൺസ്‌റ്റബിൾ ഘനശ്യാം കൂടി ഉണ്ടായിരുന്നതായി ഹെഡ് കോൺസ്‌റ്റബിൾ സന്ദീപ് അറിയിച്ചു.
അടുത്തിടെ മുംബൈയിലും ട്രാഫിക് പൊലീസുകാരനെ ബോണറ്റില്‍ വച്ച് 20 കിലോമീറ്റര്‍ ഡ്രൈവര്‍ നിര്‍ത്താതെ കാര്‍ ഓടിച്ചുപോയിരുന്നു. നവി മുംബൈ നഗരത്തിലെ വാഷി മേഖലയിലായിരുന്നു ഈ സംഭവം. സിദ്ധേശ്വർ മാലി (37) എന്ന പൊലീസുകാരനെയാണ് കാര്‍ ഡ്രൈവര്‍ ഇത്തരത്തില്‍ വലിച്ചിഴച്ചത്. സംഭവത്തിൽ കാർ ഡ്രൈവറായ ആദിത്യ ബെംബ്‌ഡെ (22)യെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ലഹരിയിലായിരുന്നു കാര്‍ ഡ്രൈവര്‍, പരിശോധിക്കാൻ ശ്രമിച്ച ട്രാഫിക് പൊലീസുകാരനെ ഇടിച്ച് ഇയാള്‍ കാറിന്‍റെ ബോണറ്റിലാക്കുകയും നിര്‍ത്താതെ ഓടിച്ചുപോവുകയുമായിരുന്നു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിനും നാർക്കോട്ടിക് ഡ്രഗ്‌സ് ആന്‍റ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് (എൻഡിപിഎസ്) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തായിരുന്നു പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
Also Read: കാറിന് പിന്നിലിടിച്ചത് ചോദ്യം ചെയ്‌തു; ട്രക്ക് ഡ്രൈവര്‍ കാറിനെ വലിച്ചിഴച്ചത് 2 കിലോമീറ്റര്‍