ന്യൂഡൽഹി: യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിലെ കുമാർ പോസ്റ്റിൽ നിയമിതയായ ആദ്യ വനിത ഓഫിസറായി ക്യാപ്റ്റൻ ശിവ ചൗഹാൻ. ഇന്ത്യൻ ആർമിയുടെ ഫയർ ആൻഡ് ഫ്യൂറി ഓഫിസറാണ് ശിവ ചൗഹാൻ. 'ബ്രേക്കിങ് ദി ഗ്ലാസ് സീലിംഗ്' എന്ന അടിക്കുറിപ്പോടെ ഇന്ത്യൻ ആർമിയുടെ ഫയർ ആൻഡ് ഫ്യൂറി കോർപ്‌സിന്‍റെ ഔദ്യോഗിക അക്കൗണ്ടാണ് വിവരം ട്വീറ്റ് ചെയ്‌തത്.
-
'Breaking the Glass Ceiling'
— @firefurycorps_IA (@firefurycorps) January 3, 2023 " class="align-text-top noRightClick twitterSection" data="
Capt Shiva Chauhan of Fire and Fury Sappers became the first woman officer to be operationally deployed in Kumar Post, post completion of arduous training, at the highest battlefield of the world #Siachen.#SuraSoi@PMOIndia @DefenceMinIndia @adgpi pic.twitter.com/nQbmJxvLQ4
">'Breaking the Glass Ceiling'
— @firefurycorps_IA (@firefurycorps) January 3, 2023
Capt Shiva Chauhan of Fire and Fury Sappers became the first woman officer to be operationally deployed in Kumar Post, post completion of arduous training, at the highest battlefield of the world #Siachen.#SuraSoi@PMOIndia @DefenceMinIndia @adgpi pic.twitter.com/nQbmJxvLQ4'Breaking the Glass Ceiling'
— @firefurycorps_IA (@firefurycorps) January 3, 2023
Capt Shiva Chauhan of Fire and Fury Sappers became the first woman officer to be operationally deployed in Kumar Post, post completion of arduous training, at the highest battlefield of the world #Siachen.#SuraSoi@PMOIndia @DefenceMinIndia @adgpi pic.twitter.com/nQbmJxvLQ4
കഠിനമായ പരിശീലനം നൽകിയ ശേഷമാണ് ചൗഹാന്, കുമാർ പോസ്‌റ്റിൽ നിയമനം നൽകിയത്. 1984 മുതൽ ഇന്ത്യയും പാകിസ്ഥാനും ഇടയ്‌ക്കിടെ ഏറ്റുമുട്ടുന്ന ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് സിയാച്ചിൻ ഹിമാനി. 2021 സെപ്‌റ്റംബറിൽ സിയാച്ചിൻ ഹിമാനിൽ 15,632 അടി ഉയരത്തിലുള്ള കുമാർ പോസ്റ്റിലെത്തി എട്ട് പേരടങ്ങുന്ന സംഘം ലോക റെക്കോഡ് സൃഷ്‌ടിച്ചിരുന്നു.