ETV Bharat / bharat

അമരീന്ദർ സിങ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; പേരും ചിഹ്നവും ഉടന്‍ പുറത്തുവിടും - കോണ്‍ഗ്രസ്

കർഷകർ ഉൾപ്പെടെയുള്ള ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതാവും പാര്‍ട്ടിയെന്നും പേരും ചിഹ്നവും ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

Amarinder Singh  Captain Amarinder Singh  അമരീന്ദർ സിങ്  കോണ്‍ഗ്രസ്  പഞ്ചാബ് കോണ്‍ഗ്രസ്
അമരീന്ദർ സിങ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; പേരും ചിഹ്നവും ഉടന്‍ പുറത്തുവിടും
author img

By

Published : Oct 27, 2021, 12:30 PM IST

ചണ്ഡീഖഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദർ സിങ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ബുധനാഴ്‌ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടി പ്രഖ്യാപനം. കർഷകർ ഉൾപ്പെടെയുള്ള ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതാവും പാര്‍ട്ടിയെന്നും പേരും ചിഹ്നവും ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അമരീന്ദര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം കര്‍ഷക സമര താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപി തയ്യാറായാല്‍ നടക്കാനിരിക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പിലടക്കം നീക്കുപോക്കിന് തന്‍റെ പാര്‍ട്ടി തയ്യാറാകുമെന്നും അമരീന്ദർ പറഞ്ഞിരുന്നു.

ഇതിനിടെ പഞ്ചാബില്‍ രാഷ്ട്രീയ സ്ഥിരതയാവശ്യമാണെന്നാവശ്യപ്പെട്ട് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്‌തു. "പഞ്ചാബിന് രാഷ്ട്രീയ സ്ഥിരതയും ആന്തരികവും ബാഹ്യവുമായ ഭീഷണികളിൽ നിന്ന് സംരക്ഷണം ആവശ്യമാണ്. സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ഞാൻ എന്‍റെ ജനങ്ങളോട് വാഗ്ദാനം ചെയ്യുന്നു, ഇന്നത് അപകടത്തിലാണ്" എന്നായിരുന്നു അമരീന്ദറിന്‍റെ ട്വീറ്റ്.

also read: പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ അന്വേഷിക്കാൻ പ്രത്യേക സമിതി

അതേസമയം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസമാണ് അമരീന്ദർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. കോണ്‍ഗ്രസ് നേതാവ് നവജ്യേത് സിങ് സിദ്ദുവുമായി നാളുകളായി തുടരുന്ന പ്രശ്നങ്ങള്‍ ഇതോടെ മറനീക്കി പുറത്ത് വരികയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.