കൊൽക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജൂണ്‍ 24ലേക്ക് മാറ്റി. കൊല്‍ക്കത്ത ഹൈക്കോടതിയിലാണ് മമത ഹര്‍ജി സമര്‍പ്പിച്ചത്.
തെരഞ്ഞെടുപ്പ് അഴിമതി ആരോപിച്ചാണ് മമത കോടതിയില്‍ ഹര്‍ജി നല്‍കിയത്. സുവേന്ദു അധികാരി കൈക്കൂലി നല്‍കിയെന്നും ശത്രുത പ്രചരിപ്പിച്ചെന്നുമാണ് ആരോപണം. വോട്ടെണ്ണൽ പ്രക്രിയയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു.
2,000ത്തിൽ താഴെ വോട്ടുകൾക്കാണ് നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടത്. വോട്ടെണ്ണലിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഫലപ്രഖ്യാപനത്തിന് ശേഷം മമത ബാനർജി ആരോപിച്ചത്. വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ടിഎംസി ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം നിരസിക്കുകയായിരുന്നു. ഇതോടെയാണ് കോടതിയെ സമീപിച്ചത്.
ALSO READ: നന്ദിഗ്രാമിലെ തോല്‍വി; മമതയുടെ ഹര്‍ജി ഹൈക്കോടതിയില്‍