ചെന്നൈ: സിഎഎ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള 1500ഓളം കേസുകള്‍ പിന്‍വലിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാളി പളനസ്വാമി. അതേസമയം കൊവിഡ് കാലത്ത് കലാപം സൃഷ്‌ടിക്കാന്‍ ശ്രമിച്ചവര്‍ക്കും അനധികൃതമായി ഈ പാസ് നേടിയെടുത്തവര്‍ക്കും പൊലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയവര്‍ക്കും എതിരെയുള്ള കേസുകള്‍ നിലനില്‍ക്കും. കേന്ദ്രത്തിന്‍റെ പൗരത്വ നിയമഭേദഗതിക്കെതിരെ ദേശീയ തലത്തില്‍ നടന്ന പ്രതിഷേധത്തിന്‍റെ ഭാഗമായാണ് തമിഴ്‌നാട്ടിലും പ്രതിഷേധ പരിപാടികള്‍ നടന്നത്. ഇതേ തുടര്‍ന്നുണ്ടായ കേസുകള്‍ പിന്‍വലിക്കാനാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ ജനപിന്തുണ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
സിഎഎ പ്രതിഷേധം; കേസുകള്‍ പിന്‍വലിക്കുമെന്ന് തമിഴ്‌നാട്
കേന്ദ്രത്തിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധിച്ചവര്‍ക്കെതിരായ 1500 കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാളി പളനിസ്വാമി