ഭോപ്പാൽ: സിദ്ധി ബസ് അപകടത്തിൽ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ 50 പേർ മരിച്ചിരുന്നു. മധ്യപ്രദേശിലെ സിദ്ധിയിൽ നിന്നും സത്നയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞായിരുന്നു അപകടം.
കൂടുതൽ വായനയ്ക്ക്: മധ്യപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞു; മരണം 47 ആയി
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഞ്ച് ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിരുന്നു.