ETV Bharat / bharat

സ്വകാര്യ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക് - ഖോപോളി

റായ്‌ഗഡിലെ പഴയ പൂനെ, മുംബൈ ഹൈവേയിൽ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നു

bus accident  bus accident in Raigads Khopoli  accident  Raigad  Raigads Khopoli  പൂനെ മുംബൈ ഹൈവേ  സ്വകാര്യ ബസ്  ഖോപോളി  ബസ് അപകടം
Accident
author img

By

Published : Apr 15, 2023, 8:08 AM IST

Updated : Apr 15, 2023, 9:43 AM IST

മുംബൈ: സ്വകാര്യ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. റായ്‌ഗഡിലെ പഴയ പൂനെ, മുംബൈ ഹൈവേയിൽ ഖോപോളി മേഖലയിലാണ് അപകടം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ 25-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പുനെയില്‍ നിന്നും മുംബൈയിലേക്ക് സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ആകെ 40 യാത്രക്കാരാണ് ബസിനുള്ളില്‍ ഉണ്ടായിരുന്നത്.

ഇപ്പോഴും നിരവധി പേര്‍ ബസിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. മറ്റ് വാഹനങ്ങളൊന്നും അപകടത്തില്‍പ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

പുലര്‍ച്ചെ നടന്ന അപകടം ആയതിനാല്‍ സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ യാത്രക്കാര്‍ക്കും സാധിച്ചിട്ടില്ല. ഡ്രൈവറുടെ മൊഴി രേഖപ്പെടുത്ത ശേഷമായിരിക്കും സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുക എന്ന് പൊലീസ് അറിയിച്ചു. അതേസമയം, മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പൊലീസ് തുടര്‍ നടപടികള്‍ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Last Updated : Apr 15, 2023, 9:43 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.