ന്യൂഡല്‍ഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയില്‍ മറുപടി നല്‍കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച 12 മണിക്കൂറിലേറെ നീണ്ടു.
ജനുവരി 31ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്‍റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പാർലമെന്‍റിന്‍റെ ഊ വര്‍ഷത്തെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത രാഷ്‌ട്രപതി, ഇന്ത്യയുടെ വളര്‍ച്ചയില്‍ ആഗോള നിക്ഷേപക സമൂഹത്തിനുള്ള വിശ്വാസത്തിന്‍റെ തെളിവാണ് നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ ഏഴ് മാസങ്ങളിൽ 48 ബില്യൺ ഡോളർ നിക്ഷേപം രാജ്യത്തെത്തിയതെന്ന് പറഞ്ഞു.
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 630 ബില്യൺ ഡോളറിലധികം കവിഞ്ഞുവെന്നും കയറ്റുമതി മുൻകാല റെക്കോർഡുകൾ തകർത്തുകൊണ്ട് വര്‍ധിക്കുകയാണെന്നും രാഷ്‌ട്രപതി പറഞ്ഞു. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഭാഗം ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെയും രണ്ടാം ഭാഗം മാർച്ച് 14 മുതൽ ഏപ്രിൽ 8 വരെയുമാണ് നടക്കുക.