ന്യൂഡൽഹി: രാജ്യത്തെ മത്സ്യ രംഗത്തെ വികസനത്തിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. 6000 കോടിയുടെ പുതിയ പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 'മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ കൂടുതൽ പ്രാപ്‌തരാക്കുന്നതിനായി 6,000 കോടി രൂപ മുതൽമുടക്കിൽ പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയ്ക്ക് കീഴിൽ സർക്കാർ ഒരു ഉപപദ്ധതി ആരംഭിക്കും'- ബജറ്റില്‍ നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചു. രാജ്യത്തെ മത്സ്യ സമ്പത്ത് വർധിപ്പിക്കുക, കർഷകരുടെ ക്ഷേമം തുടങ്ങിയവ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി.
മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി - മത്സ്യ രംഗത്തെ വികസനം
2023 ലെ കേന്ദ്ര ബജറ്റിലാണ് മത്സ്യ രംഗത്തെ വികസനത്തിന് തുക നീക്കി വെക്കുന്നത്