ശ്രീനഗർ: ജമ്മുവിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലൂടെ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച പാകിസ്ഥാൻ പൗരനെ അതിർത്തി സുരക്ഷാ സേന പിടികൂടി. ആർഎസ് പുര പ്രദേശത്താണ് ഷബിർ എന്ന് പേരുള്ള പാകിസ്ഥാൻ സ്വദേശി നുഴഞ്ഞ് കയറ്റശ്രമം നടത്തിയത്. അതിർത്തി വേലി മുറിച്ചുകടക്കാൻ ശ്രമിച്ച ഇയാളോട് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാതെ വന്നപ്പോൾ വെടിയുതിർത്തതായും സേന അറിയിച്ചു. സാരമായി പരിക്കേറ്റ ഇയാളെ പൊലീസിന് കൈമാറിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശി പിടിയിൽ - International border
ജമ്മുവിലെ ആർഎസ് പുര പ്രദേശത്താണ് ഷബിർ എന്ന് പേരുള്ള പാകിസ്ഥാൻ സ്വദേശി നുഴഞ്ഞ് കയറാൻ ശ്രമിച്ചത്
ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശി പിടിയിൽ