ചണ്ഡീഗഢ്: പഞ്ചാബിൽ നിന്ന് അതിർത്തി രക്ഷാ സേന (ബിഎസ്‌എഫ്) പാകിസ്ഥാന്‍ സ്വദേശിയെ പിടികൂടി. ഗുരുദാസ്‌പൂര്‍ മേഖലയിൽ നിന്നാണ് ആഷിക് ഖാൻ എന്ന 73 കാരനെ പിടികൂടിയത്. പാകിസ്ഥാനിലെ നരോവാൽ ജില്ലാ സ്വദേശിയെയാണ് പിടികൂടിയതെന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. 168 രൂപയും തീപ്പെട്ടിയും മാത്രമേ ഇയാളുടെ പക്കൽ ഉണ്ടായിരുന്നുള്ളുവെന്നും സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ആഷിക് ഖാനെ ബിഎസ്എഫ് പോലീസിന് കൈമാറി. കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇയാളെ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പഞ്ചാബിൽ നിന്ന് പാകിസ്ഥാൻ പൗരനെ പിടികൂടി - അതിർത്തി രക്ഷാ സേന
പാകിസ്ഥാനിലെ നരോവാൽ ജില്ലാ സ്വദേശിയെയാണ് പിടികൂടിയത്