ETV Bharat / bharat

അമിത് ഷായെ സ്വീകരിക്കാന്‍ ബിആര്‍എസിന്‍റെ വാഷിങ് പൗഡര്‍ നിര്‍മ ട്രോള്‍ ബോര്‍ഡ്, മറുപടിയുമായി ബിജെപി - ഇഡി

54-ാമത് സിഐഎസ്എഫ് റൈസിങ് ഡേ പരേഡില്‍ പങ്കെടുക്കാന്‍ അമിത് ഷാ എത്തുന്നതിന് മുന്നോടിയായാണ് ഹൈദരാബാദില്‍ ട്രോള്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

amit shah  amit shah bjp  washing powder nirma poster  hyderabad  bjp  narendra modi  brs welcomes amit shah nirma poster  അമിത് ഷാ  ബിജെപി  നരേന്ദ്ര മോദി  ബിആര്‍എസ്  കെ ചന്ദ്രശേഖര്‍ റാവു  കെസിആര്‍  ഇഡി  കെ കവിത
brs welcomes amit shah with washing powder nirma poster
author img

By

Published : Mar 12, 2023, 8:20 PM IST

Updated : Mar 12, 2023, 8:56 PM IST

ഹൈദരാബാദ്: കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായെ പരിഹാസത്തോടെ സ്വാഗതം ചെയ്യുന്ന പോസ്റ്ററുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ ഭാരത് രാഷ്‌ട്ര സമിതി(ബിആര്‍എസ്). ബിജെപി നേതാക്കളുടെ തലവെട്ടിയൊട്ടിച്ച ചിത്രങ്ങള്‍ നിര്‍മ വാഷിങ് പൗഡറിന്‍റെ പരസ്യത്തില്‍ ചേര്‍ത്ത് താഴെ വെല്‍ക്കം ടു അമിത് ഷാ എന്നെഴുതിയിരിക്കുന്ന പോസ്റ്ററുകള്‍ ശനിയാഴ്‌ച മുതലാണ് ഹൈദരാബാദില്‍ പ്രത്യക്ഷപ്പെട്ടത്. ഞായറാഴ്‌ച 54-ാമത് സിഐഎസ്എഫ് റൈസിങ് ഡേ പരേഡില്‍ പങ്കെടുക്കാനായി അമിത് ഷാ ഹൈദരാബാദില്‍ എത്തിയിരുന്നു.

വാഷിംഗ് പൗഡര്‍ നിര്‍മ പോസ്റ്ററുകള്‍: നഗരത്തിലെ ജെബിഎസ് ജംഗ്‌ഷനിലാണ് ബിജെപിയെ ലക്ഷ്യമിട്ടുളള വാഷിംഗ് പൗഡര്‍ നിര്‍മ ഹോര്‍ഡിംഗുകള്‍ അമിത് ഷായുടെ വരവിന് മുന്നോടിയായി വന്നത്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ ശേഷം വിവിധ കേസുകളിലെ അന്വേഷണം മരവിപ്പിക്കപ്പെട്ട നേതാക്കളുടെ മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബോര്‍ഡ് സ്ഥാപിച്ചിട്ടുളളത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, നാരായണ്‍ റാണെ, സുവേന്ദു അധികാരി, സുജന ചൗധരി, അര്‍ജുന്‍ ഖോട്‌കര്‍, ജ്യോതിരാദിത്യ സിന്ധ്യ, ഈശ്വരപ്പ, വിരുപാക്ഷപ്പ എന്നിവരുടെ ചിത്രങ്ങളാണ് മോര്‍ഫ് ചെയ്‌ത് പോസ്റ്ററില്‍ ചേര്‍ത്തിരിക്കുന്നത്.

മറ്റ് പാര്‍ട്ടികളില്‍ നിന്നും ബിജെപിയില്‍ എത്തുന്നവരെ വെളുപ്പിക്കലാണ് നടക്കുന്നതെന്ന് ബിആര്‍എസ് ആരോപിക്കുന്നു. ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബിആര്‍എസ് എംഎല്‍എയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളുമായ കെ കവിത എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യാന്‍ ഹാജരായതിന് പിന്നാലെയാണ് നഗരത്തില്‍ ഹോര്‍ഡിംഗുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പ്രശസ്‌ത ഡിറ്റർജന്‍റ്‌ ബ്രാൻഡായ ടൈഡിന്‍റെ പരസ്യം അനുകരിക്കുന്ന 'ബൈ ബൈ മോദി' പോസ്റ്ററുകളും ഹൈദരാബാദിലുടനീളം പ്രത്യക്ഷപ്പെട്ടിരുന്നു.

ബിആര്‍എസും ബിജെപിയും തമ്മില്‍ പോര്: അതേസമയം നഗരത്തില്‍ ബോര്‍ഡ് വച്ചതിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്‍റ് ഏജന്‍സികളെ ഭയന്നാണ് ബിആര്‍എസ് പേരില്ലാതെ ബോര്‍ഡ് വച്ചതെന്ന് ബിജെപി നേതാവ് എന്‍ രാമചന്ദര്‍ റാവു ആരോപിച്ചു. കെ കവിതയെ ഇഡി ചോദ്യം ചെയ്‌തതിന് പിന്നാലെ ബിആര്‍എസും ബിജെപിയും പരസ്‌പര പോരിലാണ്.

കഴിഞ്ഞ ദിവസമാണ് ഡല്‍ഹി അഴിമതി കേസില്‍ കെ കവിത ഇഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായത്. ഏകദേശം ഒമ്പത് മണിക്കൂര്‍ നേരം നീണ്ട ചോദ്യം ചെയ്യലിന് ശേഷം വീണ്ടും ഹാജരാവാന്‍ നോട്ടിസ് നല്‍കിയാണ് കവിതയെ എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റ്(ഇ.ഡി) വിട്ടയച്ചത്. അന്വേഷണത്തിന്‍റെ പേരില്‍ ബിജെപി വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുകയാണെന്ന് കെ കവിത ആരോപിച്ചിരുന്നു.

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ നേരത്തെ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മലയാളി വ്യവസായി അരുണ്‍ രാമചന്ദ്രപിളള എന്നിവരെ ഇഡി അറസ്റ്റ് ചെയ്‌തിരുന്നു. ആംആദ്‌മി പാര്‍ട്ടി ഐടി സെല്‍ മേധാവി വിജയ്‌ നായരും കവിതയുടെ ബിനാമി അരുണ്‍ രാമചന്ദ്രപിളളയും ചേര്‍ന്ന് സ്വകാര്യലോബിയെ സഹായിക്കാന്‍ ഗൂഢാലോചന നടത്തി എന്നാണ് ഇ.ഡി ആരോപിക്കുന്നത്.

ഡല്‍ഹി മദ്യനയക്കേസില്‍ ഇഡി ചോദ്യം ചെയ്‌ത കെ കവിതക്കെതിരെ കഴിഞ്ഞ ദിവസം ബിജെപി നേതാവ് ബാന്ദി സഞ്‌ജയ് അപകീര്‍ത്തി പരാമര്‍ശം നടത്തിയിരുന്നു. ഇ ഡി അറസ്റ്റ് ചെയ്യാനല്ലാതെ ഉമ്മ വയ്‌ക്കാന്‍ വിളിക്കുമോ എന്നാണ് തെലങ്കാന ബിജെപി പ്രസിഡന്‍റ് കൂടിയായ ബാന്ദി സഞ്‌ജയ് ചോദിച്ചത്.

പരാമര്‍ശത്തെ തുടര്‍ന്ന് ബിആര്‍എസ് പ്രവര്‍ത്തകര്‍ ബാന്ദി സഞ്‌ജയുടെ കോലം കത്തിച്ച് പ്രതിഷേധവുമായി എത്തിയിരുന്നു. തുടര്‍ന്ന് ബിആര്‍എസ് പ്രവര്‍ത്തകരുടെ പരാതിയില്‍ ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു.

Last Updated : Mar 12, 2023, 8:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.