ETV Bharat / bharat

കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് നിരവധി തവണ; തെലങ്കാനയില്‍ സഹോദരന്മാര്‍ പിടിയില്‍ - തെലങ്കാനയിലെ വാറങ്കലില്‍

10-ാം ക്ലാസുകാരിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി, ഇത് ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്‌താണ് പ്രതികള്‍ നിരവധി തവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്

brothers arrested for raping minor girl Telangana  Telangana Warangal  brothers arrested for raping minor girl Warangal  തെലങ്കാനയില്‍ സഹോദരന്മാര്‍ പിടിയില്‍  കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  ബ്ലാക്ക് മെയില്‍  തെലങ്കാനയിലെ വാറങ്കലില്‍  തെലങ്കാന വാറങ്കലില്‍ കൗമാരക്കാരിയെ പീഡിപ്പിച്ചു
തെലങ്കാനയില്‍ സഹോദരന്മാര്‍ പിടിയില്‍
author img

By

Published : Jan 6, 2023, 4:01 PM IST

വാറങ്കൽ: തെലങ്കാനയിലെ വാറങ്കലില്‍ പതിനഞ്ച് വയസുകാരി നിരവധി തവണ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. സഹോദരന്മാരായ അസ്‌മദ് അലി (26), അബ്ബു (22) എന്നിവരാണ് അറസ്റ്റിലായത്. കൗമാരക്കാരിയെ ബ്ലാക്ക് മെയിൽ ചെയ്‌താണ് നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയത്.

പത്താംക്ലാസുകാരി തനിച്ചുള്ള സമയത്ത് വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് നഗ്നചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തുകയും ചെയ്‌ത പ്രതികള്‍, ഇത് പുറത്തുവിടുമെന്ന് പറഞ്ഞാണ് ബ്ലാക്ക് മെയില്‍ ചെയ്‌തത്. കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്ന കോളനിയിലാണ് യുവാക്കളുടെയും താമസം. പ്രതികള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി തവണയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വ്യാഴാഴ്‌ച (ജനുവരി അഞ്ച്) പെൺകുട്ടിക്ക് മുന്‍പില്‍ യുവാക്കൾ അപമര്യാദയായി ആംഗ്യങ്ങൾ കാണിച്ചതോടെയാണ് ലൈംഗികാതിക്രമം പുറത്തറിയുന്നത്. തുടർന്ന്, പെൺകുട്ടിയുടെ അമ്മ ഇതേ ദിവസം തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പ്രദേശത്ത് സംഘര്‍ഷം, പൊലീസ് വിന്യസിച്ചു: അസ്‌മദ് അലിക്കും അബ്ബുവിനുമെതിരെ പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: 'പത്താം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവാക്കള്‍ അതിക്രമിച്ച് ഉള്ളില്‍ക്കയറി. ശേഷം, ഇരുവരും ചേര്‍ന്ന് അവളെ ബലാത്സംഗം ചെയ്യുകയും ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി. തുടര്‍ന്ന്, ഇത് ഉപയോഗിച്ചാണ് ബ്ലാക്ക് മെയിൽ ചെയ്‌തത്. പെൺകുട്ടി മാനസികമായി ആകെ തകര്‍ന്ന നിലയിലാണ്' - മിൽസ് കോളനി സിഐ ശ്രീനിവാസ് പറഞ്ഞു.

നിലവില്‍, കുട്ടിയോട് കാര്യങ്ങള്‍ തിരക്കുന്നതില്‍ തങ്ങൾക്ക് പരിമിതിയുണ്ട്. കൗമാരക്കാരിയുടെ മൊഴി ലഭിച്ചാല്‍ സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ വാർത്ത പ്രചരിച്ചതോടെ ബിജെപി നേതാക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും ചേർന്ന് പ്രതികളുടെ വീട് ആക്രമിച്ചു. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഇവരുടെ വാഹനങ്ങൾ അടിച്ച് തകർത്തത് സംഘർഷാവസ്ഥ ഉടലെടുക്കാന്‍ ഇടയാക്കി. പ്രദേശത്ത് പൊലീസ് വിന്യസിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.