ന്യൂഡൽഹി: ആൺസുഹൃത്തുമായി ചാറ്റ് ചെയ്‌തതിൽ പ്രകോപിതനായ സഹോദരൻ സഹോദരിക്ക് നേരെ വെടിയുതിര്‍ത്തു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 17കാരൻ അറസ്റ്റിലായി. മുന്നറിയിപ്പ് അവഗണിച്ച് സഹോദരി സുഹൃത്തുമായി ചാറ്റ് തുടർന്നത് കൊണ്ടാണ് വെടിവച്ചതെന്ന് 17കാരന്‍ പറഞ്ഞു. വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. വാക്കുതർക്കം ഉണ്ടാകുകയും പ്രകോപിതനായ പ്രതി പെൺകുട്ടിയുടെ വയറ്റിൽ വെടിവയ്‌ക്കുകയും ചെയ്‌തു. മാസങ്ങൾക്ക് മുമ്പ് മരിച്ച ഒരു സുഹൃത്തിന്‍റെ പക്കൽ നിന്നാണ് തോക്ക് ലഭിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
ഡൽഹിയിൽ സഹോദരൻ സഹോദരിക്ക് നേരെ വെടിയുതിര്‍ത്തു - ന്യൂഡൽഹി
പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 17കാരൻ അറസ്റ്റിൽ